12:02 AM (IST) Apr 10

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കുള്ള പകരം തീരുവ താൽകാലികമായി മരവിപ്പിച്ച് ട്രംപ്, ചൈനക്ക് 125 ശതമാനം അധിക തീരുവ

യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽനിന്നു 84 ശതമാനമായാണ് ചൈന ഇന്ന് ഉയർത്തിയത്. ഏപ്രിൽ 10 മുതൽ പുതിയ തീരുവ നിലവിൽ വരും.

കൂടുതൽ വായിക്കൂ
11:53 PM (IST) Apr 09

പാലക്കാട് നിന്ന് കാണാതായ അമ്മയെയും കുട്ടികളെയും കണ്ടെത്തി

പാലക്കാട് ഒറ്റപ്പാലത്ത് നിന്നും കാണാതായ അമ്മയെയും കുഞ്ഞുങ്ങളെയും തൃപ്പൂണിത്തുറയിൽ നിന്ന് കണ്ടെത്തി. മൂന്നുപേരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു

കൂടുതൽ വായിക്കൂ
11:03 PM (IST) Apr 09

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലൈസന്‍സില്ല; യാത്രക്കാര്‍ വഴിയിൽ കുടുങ്ങി, അനുശ്രീ ബസിന്‍റെ വളയം പിടിച്ച് എഎംവിഐ

കണ്ണൂരിൽ ഡ്രൈവറും കണ്ടക്ടറും ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവറെ ബസിൽ നിന്നിറക്കിയശേഷം എ എം വി ഐ സജി ജോസഫ് വണ്ടിയെടുത്താണ് യാത്രക്കാരെ അതത് സ്റ്റോപ്പുകളിൽ ഇറക്കിയത്.

കൂടുതൽ വായിക്കൂ
10:51 PM (IST) Apr 09

'ഇനി ആരോപണങ്ങളില്ല, ആരോഹണം മാത്രം'; 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' റിലീസ് തിയതി

ഇന്ദ്രജിത്താണ് നായകൻ. 

കൂടുതൽ വായിക്കൂ
10:44 PM (IST) Apr 09

വർക്കലയിൽ ജന്മദിനാഘോഷത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറി, ചോദ്യം ചെയ്തവർക്ക് ക്രൂര മർദനം; പ്രതികൾ പിടിയിൽ

വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍. കൊല്ലം പേരയം സ്വദേശി ജോമോന്‍, പടപ്പക്കര സ്വദേശി വയസുള്ള കെവിന്‍ എന്നിവരാണ് പിടിയിലായത്. ഹെലിപാടിൽ ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.

കൂടുതൽ വായിക്കൂ
10:17 PM (IST) Apr 09

പരിക്കേറ്റുള്ള ചികിത്സ കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം പൊതുപരിപാടിയിൽ നേരിട്ടെത്തി ഉമ തോമസ് എംഎൽഎ

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ മാസങ്ങള്‍ക്കുശേഷം മണ്ഡലത്തിലെ പൊതുപരിപാടിയില്‍ നേരിട്ട്
പങ്കെടുത്തു

കൂടുതൽ വായിക്കൂ
10:07 PM (IST) Apr 09

നാശം വിതച്ച് ഇടിമിന്നൽ, ഒറ്റ ദിവസം 4 ജില്ലകളിലായി ഇടിമിന്നലേറ്റ് 13 ജീവൻ നഷ്ടം; കണ്ണീരിലാഴ്ന്ന് ബിഹാർ

മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

കൂടുതൽ വായിക്കൂ
09:57 PM (IST) Apr 09

പകൽ പൂരത്തിന് കതിന നിറയ്ക്കുന്നതിനിടെ തീ പടര്‍ന്നു; മൂന്നു പേര്‍ക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

തൃശൂര്‍ തൊട്ടിപ്പാൾ പൂരത്തിന് കതിന നിറക്കുന്നതിനിടെ തീ പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. തലോർ സ്വദേശികളായ കൊല്ലേരി വീട്ടിൽ കണ്ണൻ, വാരിയത്തുപറമ്പിൽ മോഹനൻ, കൊല്ലേരി നന്ദനൻ എന്നിവർക്കാണ് പൊള്ളലേറ്റത്.

കൂടുതൽ വായിക്കൂ
09:48 PM (IST) Apr 09

കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; കാറിലുണ്ടായിരുന്ന 3 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

കനത്ത മഴയിൽ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി കൂടൽ ഇഞ്ചപ്പാറയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. കോന്നി ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മൂന്ന് അംഗം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

കൂടുതൽ വായിക്കൂ
09:35 PM (IST) Apr 09

കന്നടയിൽ 12 കോടി, തമിഴകത്ത് രണ്ടക്കം തൊടാനായില്ല; എമ്പുരാന് മറ്റ് സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത്

ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ ഇടങ്ങളിൽ നിന്നുമാണ് ഏറ്റവും കുറവ് കളക്ഷൻ എമ്പുരാന് ലഭിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ
09:13 PM (IST) Apr 09

ഏറ്റവും സ്ലിം, 200 എംപി ക്യാമറ, അത്ഭുതപ്പെടുത്താൻ സാംസങ് ഗാലക്സി എസ് 25 എഡ്ജ് എത്തുന്നു! വില വിവരങ്ങൾ പുറത്ത്

സാംസങ് ഗാലക്സി എസ് 25 എഡ്ജ് മെയ് 13-ന് എത്തും. ഐ ഫോൺ 16 നേക്കാൾ വില കൂടുതലായിരിക്കും

കൂടുതൽ വായിക്കൂ
09:00 PM (IST) Apr 09

നിർണായക നിരീക്ഷണവുമായി ഹൈക്കോടതി; പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുണ്ട്

പാതിവില തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആനന്ദ്കുമാറിന്‍റെ നേരിട്ട് പങ്കുണ്ടെന്നതില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി. ആനന്ദ്കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് നിര്‍ണായക പരാമര്‍ശം

കൂടുതൽ വായിക്കൂ
08:45 PM (IST) Apr 09

സഹകരണ സൊസൈറ്റി സെക്രട്ടറിയടക്കം 3 പ്രതികള്‍; കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്‍റെ മരണത്തിൽ കുറ്റപത്രം നൽകി

ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിൻറെ ആത്മഹത്യ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.കട്ടപ്പന റൂറൽ ഡെവലപ്പ്മെന്‍റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരാണ് പ്രതികൾ.

കൂടുതൽ വായിക്കൂ
08:24 PM (IST) Apr 09

രാത്രിയിൽ മരണവീട്ടിൽ പോയി മടങ്ങിയ കുടുംബത്തെ വെട്ടി പരിക്കേൽപ്പിച്ചു, നായയെ കൊണ്ട് കടിപ്പിപ്പിക്കാൻ ശ്രമം

കൊല്ലം നെടുമ്പനയിൽ മരണവീട്ടിൽ പോയി മടങ്ങിയ കുടുംബത്തെ കൂട്ടം ചേർന്ന് ആക്രമിച്ചു. ഒമ്പതു പേര്‍ക്കെതിരെ കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ബിഎസ്എന്‍എല്‍ ജീവനക്കാരിയായ ധന്യയും കുടുംബം ആക്രമണത്തിനിരയായത്.

കൂടുതൽ വായിക്കൂ
08:14 PM (IST) Apr 09

ട്രാൻസ്ജെൻഡർ സീൻ: 'മരണമാസ്സിൽ' കട്ട്; സൗദിയിൽ വിലക്ക്, കുവൈറ്റിൽ റീ എഡിറ്റ്

വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്.

കൂടുതൽ വായിക്കൂ
07:55 PM (IST) Apr 09

ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം; മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു

പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസ്റ്റ് കാര്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാമെന്നതടക്കമുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

കൂടുതൽ വായിക്കൂ
07:43 PM (IST) Apr 09

അമേരിക്കക്കും ട്രംപിനും ചൈനയുടെ വമ്പൻ തിരിച്ചടി, ഒറ്റയടിക്ക് തീരുവ 84 ശതമാനമാക്കി; വ്യാപാര യുദ്ധം കനക്കുന്നു

ട്രംപിന്റെ തീരുവ നയത്തിനെതിരെ ചൈനയുടെ ശക്തമായ തിരിച്ചടി. അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ 84 ശതമാനമാക്കി ഉയർത്തി. ഇത് വ്യാപാര യുദ്ധത്തിന് കനത്ത ആക്കം കൂട്ടുകയും ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യത കൽപ്പിക്കുകയും ചെയ്യുന്നു

കൂടുതൽ വായിക്കൂ
07:32 PM (IST) Apr 09

ആശസമരം അവസാനിക്കാത്തതിന് സമരസമിതിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി; 'ആവശ്യങ്ങൾ നടപ്പാക്കിയിട്ടും സമരം തുടരുന്നു'

അഞ്ച് വട്ടം ചർച്ച നടത്തിയെന്നും പല ആവശ്യങ്ങളും അംഗീകരിച്ചുവെന്നും പറഞ്ഞ മുഖ്യമന്ത്രി സമരക്കാർ ഇനി സമരം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു

കൂടുതൽ വായിക്കൂ
07:10 PM (IST) Apr 09

മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് ജീപ് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടം പത്തനാപുരത്ത്, 2 പൊലീസുകാർക്ക് പരുക്ക്

മന്ത്രി ഒആർ കേളുവിന് എസ്കോർട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പൊലീസുകാർക്ക് പരുക്കേറ്റു

കൂടുതൽ വായിക്കൂ
06:55 PM (IST) Apr 09

മാസപ്പടി കേസ്: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; 'കേസിൻ്റെ ലക്ഷ്യം താൻ, പാർട്ടി അത് തിരിച്ചറി‌ഞ്ഞു'

ബിനീഷിനെതിരെ കേസ് വന്നപ്പോൾ അതിൽ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ലെന്നും എന്നാൽ മകൾക്കെതിരായ കേസിൻ്റെ ലക്ഷ്യം താനാണെന്നും മുഖ്യമന്ത്രി

കൂടുതൽ വായിക്കൂ