Asianet News MalayalamAsianet News Malayalam

നയതന്ത്ര സ്വർണ്ണക്കടത്ത്: സ്വപ്നയ്ക്ക് ജാമ്യം നൽകരുതെന്ന് എൻഐഎ

കളളക്കടത്ത്  ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും തന്നെ ഭീഷണിയാണ്. ഇത് തീവ്രവാദ പ്രവർത്തനം തന്നെയാണെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി.

nia affidavit against swapna suresh in gold smuggling case
Author
Thiruvananthapuram, First Published Jul 16, 2021, 6:54 PM IST

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഐഎ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വപ്നക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്നും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിയ്ക്കുന്ന ഇടപാടായിരുന്നു സ്വപ്പനയുടേതെന്നുമാണ് എൻഐഎ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പണമുണ്ടാക്കുക എന്നതായിരുന്നു സ്വപ്നയുടെ മുഖ്യ ലക്ഷ്യം. കളളക്കടത്ത്  ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും തന്നെ ഭീഷണിയാണ്. ഇത് തീവ്രവാദ പ്രവർത്തനം തന്നെയാണെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി.167 കിലോയുടെ സ്വർണക്കടത്താണ് നടത്തിയത്. ദുബായിക്ക് പുറമെ സൗദി, ബഹ്റിൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് കള്ളക്കടത്ത് നടത്താനും സ്വപ്ന പദ്ധതിയിട്ടു. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിയ്ക്കുന്ന ഇടപാടായിരുന്നു സ്വപ്പനയുടേതെന്നും എൻഐഎ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios