Asianet News MalayalamAsianet News Malayalam

പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ സ്വമേധയാ ഏറ്റെടുത്തത്: ഡിജിപി

സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകളുടെ ഫലമായാണ് പന്തീരാങ്കാവിലെ യുഎപിഎ കേസ്, എന്‍ഐഎ ഏറ്റെടുത്തതെന്ന് പ്രതിപക്ഷനേതാവടക്കം വിമര്‍ശിച്ചിരുന്നു

NIA take over Pantheerankavu UAPA case dgp reaction
Author
Thiruvananthapuram, First Published Feb 2, 2020, 1:24 PM IST

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്വമേധയാ ഏറ്റെടുത്തതാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേരളത്തിലെ എല്ലാ യുഎപിഎ കേസുകളും എന്‍ഐഎ സ്വമേധയാണ് ഏറ്റെടുത്തിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകളുടെ ഫലമായാണ് പന്തീരാങ്കാവിലെ യുഎപിഎ കേസ്, എന്‍ഐഎ ഏറ്റെടുത്തതെന്ന് പ്രതിപക്ഷനേതാവടക്കം വിമര്‍ശിച്ചിരുന്നു. പ്രതികളായ അലന്‍റേയും താഹയുടേയും കുടംബാംഗങ്ങളെ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് തുറന്ന ഇക്കാര്യം പ്രതിപാദിച്ച് തുറന്ന കത്തെഴുതുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നല്ലെന്നും സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നുവെന്നും ഡിജിപി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്.

അലനും താഹയും ചെയ്ത തെറ്റ് എന്താണ് ? ; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി ചെന്നിത്തല

കേസില്‍  അലനെയും താഹയെയും 14 ദിവസത്തേയ്ക്ക് വരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇരുവരേയും തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും രണ്ട് ജയിലുകളിൽ താമസിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുത്തിട്ടില്ല. 

അലനെയും താഹയെയും രണ്ട് ജയിലുകളിലാക്കണമെന്ന് എൻഐഎ, കാരണം വിശദീകരിക്കെന്ന് കോടതി

Follow Us:
Download App:
  • android
  • ios