Asianet News MalayalamAsianet News Malayalam

കേരളത്തിൽ ഐഎസ് പ്രവർത്തനം: സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും പ്രതി ചേർക്കുന്നതടക്കമുള്ള തുടർ നടപടികൾ എന്ന് എൻഐഎ വ്യക്തമാക്കി.

NIA to questioning Nabbel's friend saheer turkey on ISIS case prm
Author
First Published Sep 24, 2023, 7:48 AM IST

കൊച്ചി: കേരളത്തിൽ ഐഎസ് പ്രവർത്തനം എകോപിപ്പിച്ച നബീൽ അഹമ്മദിന്‍റെ സുഹൃത്തിനെ തിങ്കളാഴ്ച്ച എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. പാലക്കാട് മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെയാണ് എൻഐഎ ഇന്നലെ കസ്റ്റഡിയിൽ മണിക്കൂറുകളോളം ചോദ്യം ചെയ്യത്‌ വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചത്. നബീൽ അഹമ്മദിനെ ഒളിവിൽപോകാൻ സഹായിച്ചതും വ്യാജ സിം കാർഡ് എടുത്ത് നൽകിയതിലും സഹീറിന് പങ്കുള്ളതിന് തെളിവ് ലഭിച്ചെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും പ്രതി ചേർക്കുന്നതടക്കമുള്ള തുടർ നടപടികൾ എന്ന് എൻഐഎ വ്യക്തമാക്കി. സഹീറിന്‍റെ മണ്ണാർക്കാട്ടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി നേരെത്തേ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നബീൽ അഹമ്മദിനെ താമസിപ്പിച്ച അവനൂരിലെ ലോഡ്ജിലെ രേഖകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് എൻഐഎ വ്യക്തമാക്കി.

പെറ്റ് ലവേർസ് എന്നപേരിൽ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തിൽ  ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ നബീൽ ശ്രമിച്ചതെന്നാണ് എൻഐഎ പറയുന്നത്. ഇതൃശൂർ സ്വദേശിയാണ് നബീൽ അഹമ്മദ്. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കേരളത്തിൽ നേതൃത്വം കൊടുത്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിൻ്റെ പദ്ധതി.

Read More.... ഒടുവില്‍ സര്‍ക്കാര്‍ ഉണര്‍ന്നു; പോക്സോ കേസ് ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനെ പുറത്താക്കി

ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും ഇവർ പദ്ധതിയിട്ടിരുന്നു. കൂടാതെ തൃശൂർ- പാലക്കാട്‌ ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഖത്തറിൽ നിന്നാണ് നബീൽ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചത്.ഐഎസ് പ്രവർത്തനത്തിന് പണം കണ്ടെത്താനായിരുന്നു ഇത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകും എന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios