ഇതിനകം തയ്യാറാക്കിയ ബോർഡുകളിൽ കത്രിക ചിഹനം പതിച്ചു ഉടൻ ബോർഡുകൾ മാറ്റി സ്ഥാപിക്കും.
മലപ്പുറം: നിലമ്പൂരിൽ പോരാട്ട ചിത്രം തെളിഞ്ഞു. പത്ത് സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂരിൽ മത്സരിക്കുന്നത്. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വര്‍ കത്രിക ചിഹ്നത്തിലാണ് മത്സരിക്കുക. 14 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാനൊരുങ്ങിയത്. അവരില്‍ 4 പേര്‍ അവസാന നിമിഷം പത്രിക പിന്‍വലിച്ചു. അതിൽ പി വി അന്‍വറിന്‍റെ അപരനായി നാമനിര്‍ദേശം സമര്‍പ്പിച്ചിരുന്ന ചുങ്കത്തറ സ്വദേശി അൻവര്‍ സാദത്ത് ഉള്‍പ്പെടെയാണ് 4 പേര്‍ പത്രിക പിൻവലിച്ചിരിക്കുന്നത്.
പ്രചാരണം പെരുന്നാൾ കഴിഞ്ഞു എന്ന് നേരത്തെ പ്രഖ്യാപിച്ച അൻവർ ഇന്ന് നിലമ്പൂർ കാലിച്ചന്തയിൽ പ്രചാരണത്തിന് തുടക്കം കുറിച്ചു. മൂന്നാം വട്ടം വോട്ടർമാർക്ക് മുമ്പിൽ എത്തുമ്പോൾ കത്രിക ചിഹ്നത്തിലാണ് അന്‍വര്‍ മത്സരിക്കുക..ഇതിനകം തയ്യാറാക്കിയ ബോർഡുകളിൽ കത്രിക ചിഹനം പതിച്ചു ഉടൻ ബോർഡുകൾ മാറ്റി സ്ഥാപിക്കും. പെരുന്നാൾ കഴിഞ്ഞേ പ്രചാരണത്തിനുള്ളു എന്ന് നേരത്തെ പറഞ്ഞ അൻവർ പക്ഷേ ഇന്ന് പ്രചാരണത്തിന് തുടക്കം കുറിച്ചു.

