വയനാട് ലോക്‌സഭാംഗം പ്രിയങ്ക ഗാന്ധിയെ നിലമ്പൂരിൽ പ്രചാരണത്തിനെത്തിക്കാൻ കോൺഗ്രസ്

മലപ്പുറം: പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ജൂൺ 14-16 തീയതികൾക്കിടയിൽ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും. സ്വന്തം മണ്ഡലമാണ് എന്ന പരിഗണയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്. മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരിൽ ഉണ്ടാകും.