വാട്‍സാപ്പ് വഴിയും ഫേസ്ബുക്ക് വഴിയും 'നിപ'യെക്കുറിച്ച് നടക്കുന്നത് വലിയ വ്യാജപ്രചാരണങ്ങളാണ്. ഇത് ആളുകളിൽ പരിഭ്രാന്തി വളർത്തുകയേ ഉള്ളൂ. സ്ഥിരീകരിക്കുന്ന വിവരങ്ങൾക്കായി ശ്രദ്ധിക്കേണ്ട ഔദ്യോഗിക ഫേസ്ബുക്ക് പേജുകളേതൊക്കെ? 

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. 'നിപ' ബാധ സ്ഥിരീകരിച്ചാൽ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 'നിപ' ഉണ്ടോ എന്ന കാര്യം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി വന്ന ശേഷം മാത്രമേ പറയാനാകൂ. പക്ഷേ ഇതേക്കുറിച്ച് വ്യാജപ്രചാരണങ്ങൾ ധാരാളം നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾ നടത്തുകയല്ല, ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. 

'നിപ' സ്ഥിരീകരണം സംബന്ധിച്ച് പൊതുജനങ്ങളുമായി സംസാരിക്കാൻ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. എല്ലാ സ്ഥിരീകരിച്ച വിവരങ്ങളും സംസ്ഥാനസർക്കാർ കൃത്യമായി പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. അതിനായി ശ്രദ്ധിക്കേണ്ട ഫേസ്ബുക്ക് പേജ് ഏതെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ പേജായ 'ആരോഗ്യജാഗ്രത' പറയുന്നു. 

നിപയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയുമായി കോഴിക്കോട്ടെ രോഗബാധ 'നിപ'യാണെന്ന് ആദ്യം കണ്ടെത്തിയ ഡോക്ടർ അനൂപ് കുമാർ സംസാരിക്കുന്നത് കാണാം: