മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഡാർജിലിങ്ങിലെത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനൌദ്യോഗിക വിശേഷങ്ങളാണ് വാർത്തകളിൽ നിറയുന്നത്
കൊൽക്കത്ത: മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഡാർജിലിങ്ങിലെത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനൌദ്യോഗിക വിശേഷങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ആദ്യം പാനിപ്പൂരിയുണ്ടാക്കി വിളമ്പുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ മോമോസ് പരീക്ഷിക്കുകയാണ് മമത.
മോമോസ് ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഡാർജിലിങിലെ ഒരു കടയിലിരുന്ന് മോമോസ് ഉണ്ടാക്കുന്ന വീഡിയോ ന്യൂസ് ഏജൻസികൾ പുറത്തു വിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മമത തന്നെ പങ്കുവച്ചിട്ടുണ്ട്. 'ഡാർജിലിങ്ങിലെ പ്രഭാതസവാരിക്കിടെ ഞാൻ മോമോസ് ഉണ്ടാക്കി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Read more: ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് ആംബുലന്‍സിന് പിഴ!
ഇതാദ്യമായല്ല മമത മോമോസ് ഉണ്ടാക്കുന്നത്. നേരത്തെ, മാർച്ചിൽ ബംഗാൾ മുഖ്യമന്ത്രി ഡാർജിലിങ് സന്ദർശനത്തിനിടെ, മോമോസ് ഉണ്ടാക്കി നാട്ടുകാർക്കൊപ്പം പങ്കുവച്ചിരുന്നു. 2019 ൽ, ദിഘയിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനിടെ, ടീ സ്റ്റാളിൽ ചായ തയ്യാറാക്കി ആളുകൾക്ക് നൽകിയതും വാർത്തയായിരുന്നു.
Read more: മൽഗോവ മാമ്പഴ പാര്‍സല്‍ ലക്ഷ്യത്തിലെത്തിയില്ല, ഏജന്‍സിക്ക് പിഴ 25,000 രൂപ!
മുതിർന്ന ബിജെപി നേതാവ് ഖിമി രാം ശർമ്മ പാർട്ടി വിട്ട് കോൺഗ്രസിൽ
ദില്ലി: ഹിമാചൽ പ്രദേശ് മുൻ ബിജെപി അധ്യക്ഷനും മന്ത്രിയുമായിരുന്ന ഖിമി രാം ശർമ്മ ചൊവ്വാഴ്ച ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. എഐസിസി സംസ്ഥാന ചുമതലയുള്ള രാജീവ് ശുക്ലയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് ഖിമി രാം ശർമ കോൺഗ്രസിൽ ചേർന്നത്.
രാജ്യത്തിന് സ്വാതന്ത്ര്യം നേടാൻ സഹായിച്ച പാർട്ടിയിൽ ചേരാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാറിനെ അധികാരത്തിലെത്തിക്കാൻ കഠിനമായി പരിശ്രമിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, അഴിമതി, വിലക്കയറ്റം എന്നിവ കാരണം ജനങ്ങൾക്ക് ബിജെപി സർക്കാരിൽ മടുത്തുവെന്നും കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ വേണമെന്നും അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ കൂടുതൽ ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. നേരത്തെ മൂന്ന് തവണ ബിജെപി പാർലമെന്റംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ സുരേഷ് ചന്ദലും കോൺഗ്രസിൽ ചേർന്നിരുന്നു. വരും ദിവസങ്ങളിൽ ബിജെപിയിൽ നിന്ന് കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരാനുള്ള സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 1993 മുതൽ ഹിമാചലിൽ അധികാര തുടർച്ചയുണ്ടായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി നാല് മാസം മാത്രമാണ് അവശേഷിക്കുന്നത്.
