Asianet News MalayalamAsianet News Malayalam

പൊലീസ് പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആരോപണവുമായി എൻ.കെ പ്രേമചന്ദ്രൻ എംപി

സിപിഎം നേതാവ് പി.ജയരാജൻ ബിജെപി യിലേക്ക് പോകുന്നു എന്ന തരത്തിലുള്ള വാർത്ത ഫേസ്ബുക് വഴി പ്രചരിപ്പിച്ചവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

nk premachandran accused kerala police on partiality
Author
Kollam, First Published Sep 26, 2019, 6:29 AM IST

കൊല്ലം: പൊലീസ് പക്ഷപാത നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ച് ഡിജിപി ക്ക് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ പരാതി. പി.ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന ഫേസ്ബുക് പോസ്റ്റ്‌ ഇട്ടവരെ അറസ്റ്റ് ചെയ്തപ്പോൾ താൻ കൊടുത്ത പരാതിയിൽ കേസ് എടുക്കാൻ പോലും തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.

സിപിഎം നേതാവ് പി.ജയരാജൻ ബിജെപി യിലേക്ക് പോകുന്നു എന്ന തരത്തിലുള്ള വാർത്ത ഫേസ്ബുക് വഴി പ്രചരിപ്പിച്ചവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എം.കെ പ്രേമചന്ദ്രൻ എംപി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പു കാലത്ത് വ്യാപകമായി സിപിഎം നേതാക്കൾ തനിക്കെതിരെ രംഗത്ത് വന്നു. തെരഞ്ഞടുപ്പിന് ശേഷം ബിജെപിയിൽ ചേരുന്നതായി നേതാക്കൾ പത്രസമ്മേളനം നടത്തി പ്രചരിപ്പിച്ചു. ഇതിനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ല.

സിപിഎം നേതാക്കളും പ്രവർത്തകരും ചെയ്യുന്ന സമാനമായ പ്രവർത്തികൾക്കെതിരെ പോലീസ് മൗനം പാലിക്കുകയാണ്.എല്ലാ പൗരൻമാർക്കും സ്വഭാവീക നീതി ഉറപ്പുവരുത്തുന്ന തരത്തിൽ പോലീസ് സംവിധാനം കാര്യക്ഷമമാക്കണമെന്നും കുറ്റവാളികളുടെ രാഷ്ട്രീയം നോക്കി സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 

Follow Us:
Download App:
  • android
  • ios