മുഖ്യമന്ത്രി മാധ്യമ നിയന്ത്രണം കൊണ്ടുവന്നപ്പോൾ കെയുഡബ്ല്യുജെ മിണ്ടാതിരുന്നു.മാധ്യമ പ്രവർത്തകരുടെ സംഘടന പാർട്ടി പ്രവർത്തനത്തിന് വേണ്ടിയാകരുതെന്നും എന്‍. കെ.പ്രേമചന്ദ്രന്‍ എംപി
ദില്ലി;ഗവര്‍ണറുടെ മാധ്യമവിലക്കില്‍ പ്രതിഷേധിച്ച് കെയുഡബ്ള്യൂജെ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ വേറിട്ട പ്രതികരണവുമായി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി രംഗത്ത്.മുഖ്യമന്ത്രിയുടെയും, ഗവർണ്ണറുടെയും ഭാഗത്ത് നിന്ന് മാധ്യമ വിരുദ്ധ സമീപനമുണ്ടായാൽ പ്രതികരണം ഒരുപോലെയാകണം.വിനു വി ജോണിനെതിരെ പ്രതിഷേധം ഉണ്ടായപ്പോൾ കെ യു ഡബ്ലു ജെ എവിടെയായിരുന്നു?കൈരളിക്കെതിരെ ഗവർണ്ണർ പ്രതികരിച്ചപ്പോൾ മാത്രം പ്രതിഷേധം സംഘടിപ്പിക്കുന്നു.കെ യു ഡബ്ല്യുജെ ഇരട്ടത്താപ്പ് ഉള്ള സംഘടനയാണ്.കെ യു ഡബ്ല്യുജെ മാധ്യമ പ്രവർത്തകരുടെ സംഘടനയാകണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി മാധ്യമ നിയന്ത്രണം കൊണ്ടുവന്നപ്പോൾ കെയുഡബ്ല്യുജെ മിണ്ടാതിരുന്നു.മാധ്യമ പ്രവർത്തകരുടെ സംഘടന പാർട്ടി പ്രവർത്തനത്തിന് വേണ്ടിയാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു
