Asianet News MalayalamAsianet News Malayalam

വിസി മാർക്ക് താത്കാലിക ആശ്വാസം: 'ഹർജിയിൽ അന്തിമ ഉത്തരവിന് മുമ്പ് ഗവർണർ തീരുമാനമെടുക്കരുത്' ഹൈക്കോടതി

ഗവർണറുടെ പേർസണൽ ഹിയറിങ്ങിനു ആർക്കും നോട്ടീസ് ലഭിച്ചില്ലെന്ന് വി സിമാർ.പരസ്പരം ചെളി  വാരി എറിയാൻ ആണ് നിങ്ങൾ ശ്രമിക്കുന്നതെന്ന് കോടതി

no action against vice chancellors until final order, says highcourt
Author
First Published Nov 8, 2022, 4:10 PM IST

കൊച്ചി:വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കം വൈകും. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ  നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മറുപടി സത്യവാങ്മൂലം നൽകാൻ മൂന്നു ദിവസത്തെ സമയം കൂടി വേണമെന്നും  ഗവർണർ ആവശ്യപ്പെട്ടു.ഗവർണറുടെ മുന്നിൽ പഴ്സണൽ ഹിയറിങ്ങിന് പോകണോയെന്ന് വൈസ് ചാൻസലർമാർക്ക് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി..തനിക്ക് പോകാൻ താല്പര്യം ഇല്ലെന്നു കണ്ണൂർ വിസി അറിയിച്ചു.ക്രിമിനൽ എന്ന് ഗവർണർ വിളിച്ചെന്ന് വിസിമാരുടെ അഭിഭാഷകൻ പറഞ്ഞു.ഇത്തരം  കാര്യങ്ങൾ കോടതിയ്ക്ക് പുറത്ത് പറഞ്ഞാൽ മതിയെന്ന്  വ്യക്തമാക്കിയ കോടതി, പരസ്പരം ചെളി  വാരി എറിയാൻ ആണ് നിങ്ങൾ ശ്രമിക്കുന്നതെന്ന്   പരാമര്‍ശിച്ചു.അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. വി സി മാർ നൽകിയ ഹർജിയിൽ  ഉത്തരവ് വരും വരെ ഗവർണർ അന്തിമ തീരുമാനമെടുക്കരുതെന്ന് കോടതി.ഇടക്കാല ഉത്തരവിട്ടു.

 

ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് പത്ത്  സർവകലാശാല വൈസ്  ചാൻസലർമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്   വീണ്ടും പരിഗണിച്ചത്. വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം. 

സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്റ്റേ ഇല്ല,യുജിസിയെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Follow Us:
Download App:
  • android
  • ios