എസ് സി എസ് ടി ആക്ട് കേസിൽ നിലനിൽക്കില്ലെന്ന് പോലീസിന് നിയമോപദേശം
കല്‍പറ്റ: സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്‍റെ വിവാദ പരാമർശത്തില്‍ പനമരം പോലീസ് കേസെടുക്കില്ല.എസ് സി എസ് ടി ആക്ട് കേസിൽ നിലനിൽക്കില്ലെന്ന് പോലീസിന് നിയമപദേശം കിട്ടി.കേസെടുക്കാൻ കഴിയില്ല എന്ന് പരാതിക്കാരിയായ പനമരം പഞ്ചായത്ത് പ്രസിഡന്‍റിന് പോലീസ് റിപ്പോർട്ട് നൽകും.എ എൻ പ്രഭാകരൻ ആദിവാസി പെണ്ണ് എന്ന് അഭിസംബോധന ചെയ്തതിൽ അടക്കമാണ് ലക്ഷ്മി ആലക്കമറ്റം പരാതി നൽകിയിരുന്നത്.മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പ്രസിഡൻറ് ആക്കിയതിൽ ലീഗ് നേതാക്കൾ മറുപടി പറയേണ്ടിവരും എന്നായിരുന്നു പരാമർശം.മുസ്ലിം വനിതയെ അട്ടിമറിച്ച് ലീഗ് ചരിത്രപരമായ തെറ്റ് ചെയ്തുവെന്നും പ്രഭാകരൻ പറഞ്ഞത് വിവാദമായിരുന്നു
പൊലീസിന്‍റെ നിലപാടിനെതിരെ ലക്ഷ്മി ആലക്കമറ്റം കോടതിയെ സമീപിക്കും.അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാത്ത സാഹചര്യത്തിലാണ് തീരുമാനം

