തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിൽ ഉള്ള രണ്ടുപേരുടെ നിലയിലും മികച്ച പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ എം ഷാജി എംഎൽഎക്കെതിരായ കേസ്് രാഷ്ട്രീയപ്രേരിതമല്ല. സാധാരണ നിലയിലുള്ള കാര്യം മാത്രമാണത്. വിവാദങ്ങളുടെ തുടർച്ചയായി ഇതിനെ കാണേണ്ടതില്ല. നിലവിൽ ഉയരുന്ന വിവാദങ്ങളുടെ ഭാഗമായി ഇതിനെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also: സുരേന്ദ്രന് തെറ്റിയിട്ടില്ല, കേരളത്തിലെ അമിത് ഷായെയാണ് പിന്തുണച്ചത്; ഷാജിക്ക് പിന്തുണയുമായി കോണ്‍.എംഎല്‍എമാര്‍...