നിഖിൽ തിരുവനന്തപുരത്തെത്തി എസ്എഫ്ഐ നേതൃത്വത്തിന് സർട്ടിഫിക്കറ്റുകൾ കൈമാറി. പരിശോധിച്ച ശേഷം സർട്ടിഫിക്കറ്റ് ഒറിജിനലാണെന്നാണ് സംഘടനയുടെ വിശദീകരണം. 2018ൽ കലിംഗയിൽ പ്രവേശനം നേടിയശേഷം കേരളയിലെ ബിരുദ കോഴ്സിലെ പഠനം ക്യാൻസൽ ചെയ്തു എന്നാണ് വാദം. പക്ഷെ സർട്ടിഫിക്കറ്റുകൾ എസ്എഫ്ഐ നേതൃത്വം പുറത്തുവിട്ടില്ല.
ആലപ്പുഴ : ഡിഗ്രി വിവാദത്തിൽ കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പൂർണ്ണമായും ന്യായീകരിച്ച് എസ്എഫ്ഐ. നിഖിൽ ഹാജരാക്കായ കലിംഗ സർവ്വകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയെന്ന് നേതൃത്വം വിശദീകരിച്ചു. 2018 മുതൽ 21 വരെ നിഖിൽ കലിംഗയിൽ റഗുലർ വിദ്യാർത്ഥിയായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ വാദം.
കായംകുളം എംഎസ്എം കോളേജിൽ ബി കോം പഠിച്ചുകൊണ്ടിരിക്കെ സമാനകാലയളവിൽ കലിംഗ സർവ്വകലാശാലയിൽ നിന്നുള്ള ബി കോം സർട്ടിഫിറ്റ് ഹാജരാക്കി എം കോമിന് ചേർന്നതിലായിരുന്നുനു വിവാദം. കലിംഗയിൽ നിന്നുള്ള നിഖിലിൻറെ സർട്ടിഫിക്കറ്റിനെ ചൊല്ലിയായിരുന്നു സംശയങ്ങൾ. രാവിലെ നിഖിൽ തിരുവനന്തപുരത്തെത്തി എസ്എഫ്ഐ നേതൃത്വത്തിന് സർട്ടിഫിക്കറ്റുകൾ കൈമാറി. പരിശോധിച്ച ശേഷം സർട്ടിഫിക്കറ്റ് ഒറിജിനലാണെന്നാണ് സംഘടനയുടെ വിശദീകരണം. 2018ൽ കലിംഗയിൽ പ്രവേശനം നേടിയശേഷം കേരളയിലെ ബിരുദ കോഴ്സിലെ പഠനം ക്യാൻസൽ ചെയ്തു എന്നാണ് വാദം. പക്ഷെ സർട്ടിഫിക്കറ്റുകൾ എസ്എഫ്ഐ നേതൃത്വം പുറത്തുവിട്ടില്ല.
2018ൽ കേരളയിലെ ബിരുദ കോഴ്സ് ക്യാൻസൽ ചെയ്ത നിഖിൽ എങ്ങിനെ 2019ൽ കേരളയിലെ യൂണിവേഴിസറ്റി യൂണിയൻ ജോയിൻറ് സെക്രട്ടറിയായി എന്ന ചോദ്യത്തിന് അതിന് നിലവിൽ യുയുസി ആയ വ്യക്തിക്ക് അതിന് തടസ്സമല്ലെന്നാണ് എസ്എഫ്ഐ നിലപാട്. അതേ സമയം സംശയങ്ങൾ ഇനിയും ബാക്കിയാക്കിയാണ് എംഎസ്എം കോളേജിൻറെ വിശദീകരണം. വിവാദം ശക്തമായ സാഹചര്യത്തിലാണ് നിഖിലിൻറെ മുഴുവൻ സർട്ടിഫിക്കറ്റുകളും കേരള സർവ്വകലാശാല പരിശോധിക്കുന്നത്. നിഖിൽ ബിരുദം ക്യാൻസൽ ചെയ്തോ, തിയ്യതി എപ്പോഴാണ് തുടങ്ങിയ കാര്യങ്ങളിലൊക്കെ പരിശോധനക്ക് ശേഷം സർവ്വകലാശാല വിശദീകരണം നൽകും.
നിഖിൽ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം ഞങ്ങൾ പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. 'മുഴുവൻ ഡോക്യുമെന്റുകളും നിഖിൽ എസ് എഫ് ഐക്ക് മുന്നിൽ ഹാജരാക്കി. കലിംഗ യൂണിവേഴ്സിറ്റിയിൽ പഠിച്ചതും പാസായതും രേഖകളിൽ വ്യക്തമാണ്, എല്ലാം പരിശോധിച്ച് നിഖിലിന്റേത് വ്യാജ ഡിഗ്രിയല്ലെന്ന് ഉറപ്പാക്കിയെന്നും ആർഷോ അവകാശപ്പെട്ടു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേരിട്ടെത്തി കണ്ടാണ് തന്റെ കൈവശമുള്ള ബികോം സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്.
അതിനിടെ നിഖില്‍ തോമസിന്‍റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ എസ് യു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വ്യാജ രേഖ കേസില്‍ വഞ്ചനക്കിരയായവരുടെ പരാതിയിലേ കേസെടുക്കാനാവൂവെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കുന്നത്.
എസ്എഫ്ഐ നേതാവിന്റെ വ്യാജ ഡിഗ്രി: എംഎസ്എം കോളേജ് പ്രതിക്കൂട്ടിൽ, വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം
2017 -20 കാലഘട്ടത്തിലാണ് നിഖിൽ കായംകുളത്തെ എംഎസ്എം കോളേജിൽ ബികോം പഠിച്ച് തോറ്റത്. 2019 ൽ കോളേജിലെ യുയുസിയായി വിജയിച്ച നിഖിൽ തോമസ്, പിന്നീട് സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായി. അതിന് ശേഷമാണ് ഇതേ കോളേജിൽ പിജിക്ക് ചേർന്നത്. ഈ കോളേജിൽ നിന്നും ഡിഗ്രി തോറ്റ നിഖിൽ, കലിംഗ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുമായെത്തിയാണ് ഒരു വർഷത്തിനുള്ളിൽ മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടിയത്.
തോറ്റ നേതാവിന് എംകോമിന് പ്രവേശനം: ആലപ്പുഴ എസ്എഫ്ഐയിൽ വ്യാജ ഡിഗ്രി വിവാദം, നടപടിയുമായി സിപിഎം
എംഎസ്എം കോളേജിൽ പഠിച്ച അതേ കാലയളവിൽ മറ്റൊരു സർവകലാശാലയിൽ നിന്നും ഡിഗ്രി പഠിച്ച് സർട്ടിഫിക്കറ്റ് നേടിയെന്നാണ് നിഖിലിന്റെ അവകാശവാദം. ഇതേ കോളേജിൽ പഠിച്ച വിദ്യാർത്ഥി മറ്റൊരു യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റുമായി വന്നിട്ടും കോളേജ് മാനജ്മെന്റ് എന്ത് കൊണ്ട് അറിഞ്ഞില്ലെന്നതിലും പരിശോധിച്ചില്ലെന്നതിലും ദുരൂഹത ഏറെയാണ്. എസ്എഫ്ഐ നേതാവ് എന്ന നിലയിൽ കാമ്പസിൽ നിഖിൽ സുപരിചതനുമാണ്. എന്നിട്ടും ഡിഗ്രി തോറ്റ് ഒരു വർഷത്തിനുള്ളിൽ മറ്റൊരു ഡിഗ്രി എങ്ങിനെ കിട്ടിയെന്ന് ആരും ചോദിച്ചില്ല. ദുരൂഹതയുള്ളതിനാലാണ് നിഖിൽ തോമസിൻ്റെ എംകോം പ്രവേശന വിവരങ്ങൾ ആർ ടി ഐ പ്രകാരം ചോദിച്ചിട്ടും കോളേജ് മാനേജ്മെൻ്റ് മറച്ച് വെക്കുന്നതെന്നാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നത്.
'ഈ വിജയരഹസ്യങ്ങൾ തേടി ലോകോത്തര സർവ്വകലാശാലകൾ എത്തുന്നു'; പരിഹാസവുമായി അബ്ദു റബ്ബ്
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം

