ഇന്ധനം നിറയ്ക്കാതെ ആണ് കോഴിക്കോട് നിന്ന് ബസ് എടുത്തത്. അര മണിക്കൂർ ബസ് റോഡിൽ കിടന്നു. 

കോഴിക്കോട്: ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങി കെഎസ്ആർടിസി ബസ്. കോഴിക്കോട് നിന്നും ചെങ്ങന്നൂരേക്ക് പോവുകയായിരുന്ന ബസ് ആണ് മങ്കാവിൽ കുടുങ്ങിയത്. ഇന്ധനം നിറയ്ക്കാതെ ആണ് കോഴിക്കോട് നിന്ന് ബസ് എടുത്തത്. അര മണിക്കൂർ ബസ് റോഡിൽ കിടന്നു. തുടർന്ന് കുപ്പിയിൽ ഡീസൽ എത്തിച്ചു താത്കാലികമായി ഇന്ധനം കയറ്റി. ബസ് പിന്നീട് കോഴിക്കോട് ഡിപ്പോയിൽ എത്തിച്ചു ഇന്ധനം നിറച്ച ശേഷമാണ് യാത്ര തുടർന്നത്.