ബ്രൂവറി ആരോപണത്തിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്.

തിരുവനന്തപുരം: ബ്രൂവറി ആരോപണത്തിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. ബ്രൂവറി അനുമതിക്കായി ടെണ്ടർ വിളിക്കേണ്ട കാര്യമില്ലെന്ന് എംബി രാജേഷ് വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഷോർട്ട് ലിസ്റ്റ് ചെയ്ത കമ്പനിക്കാണ് അനുമതി നൽകിയത്. പ്രതിപക്ഷ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു. നിയമാനുസൃതം പരിശോധിച്ചാണ് അനുമതി നൽകിയത്. മദ്യനിർമാണ ശാലകൾക്ക് അനുമതി നൽകുമെന്ന് മദ്യനയത്തിൽ പറഞ്ഞിട്ടുണ്ടെന്നും എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ടെൻഡർ വിളിക്കേണ്ട കാര്യം ഇല്ല' ; ബ്രൂവറി ആരോപണം തള്ളി എം.ബി രാജേഷ്