തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക നിയമ പ്രകാരമുള്ള വിവാഹ നോട്ടീസ്, രജിസ്ട്രേഷൻ വകുപ്പിൻറെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തിവെക്കാൻ സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ നിർദേശം നൽകി.  വെബ്സൈറ്റിലെ നോട്ടീസുകൾ ഉപയോഗിച്ച്  വർഗീയ പ്രചരണങ്ങളും നോട്ടീസ് നൽകുന്നവർക്കെതിരെ ഭീഷണിയും ഉണ്ടാകുന്നു എന്ന പരാതികളെത്തുടർന്നാണ്  നടപടി.  സേവനങ്ങൾ ഓൺലൈൻ ആയ 2019 മുതലാണ് ഫോട്ടോയും മേൽവിലാസം സഹിതമുള്ള വിവാഹ നോട്ടീസുകൾ രജിസ്ട്രേഷൻ വകുപ്പിൻറെ  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
 

Read Also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, ആലുവയിൽ മരിച്ചയാൾക്ക് കൊവിഡെന്ന് സ്ഥിരീകരണം...