Asianet News MalayalamAsianet News Malayalam

രണ്ട് പ്രളയങ്ങള്‍ നേരിട്ടിട്ടും സര്‍ക്കാര്‍ സഹായങ്ങളില്ല, ദുരിതത്തിലായി മൂവായിരത്തോളം കുടുംബങ്ങള്‍

കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമടക്കമുള്ള ദുരന്തങ്ങളെ നേരിട്ടിട്ടും സര്‍ക്കാര്‍ സഹായങ്ങളോന്നും ലഭിക്കാതെ ദുരിതത്തിലായ മൂവായിരത്തിലധികം കുടുംബങ്ങളുണ്ട് കോഴിക്കോട് ജില്ലയില്‍ മാത്രം. ഇത്തവണ മഴ കനത്താല്‍ എന്തു ചെയ്യണമെന്നറിയാത്ത ഭീതിയിലാണ് ഇവരിലധികം പേരും. 

No relief from government despite two floods  over three thousand families in distress kozhikode
Author
Kerala, First Published Jun 2, 2020, 7:32 AM IST

കോഴിക്കോട്: കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമടക്കമുള്ള ദുരന്തങ്ങളെ നേരിട്ടിട്ടും സര്‍ക്കാര്‍ സഹായങ്ങളോന്നും ലഭിക്കാതെ ദുരിതത്തിലായ മൂവായിരത്തിലധികം കുടുംബങ്ങളുണ്ട് കോഴിക്കോട് ജില്ലയില്‍ മാത്രം. ഇത്തവണ മഴ കനത്താല്‍ എന്തു ചെയ്യണമെന്നറിയാത്ത ഭീതിയിലാണ് ഇവരിലധികം പേരും. 

പ്രളയ സഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ പലതും നിരവധി തവണ കയറിയിറങ്ങി മുറമ്പാത്തി സ്വദേശി 75 വയസുകാരന്‍ ജോസഫൂം ഭാര്യ ബ്രിജീത്തയും. വീടും കൃഷിയും നശിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം വേണം. പക്ഷെ നടപടികളൊന്നുമുണ്ടായില്ല ഇപ്പോഴും കഴിയുന്നത്. പ്ലാസ്റ്റിക് ഷീറ്റുകോണ്ട് മറച്ച കെട്ടിടത്തില്‍. കണ്ണപ്പന്‍കുണ്ട് സ്വദേശിയായ അയിഷാബിയുടെ സ്ഥിതിയും വിഭിന്നമല്ല. ഉരുള്‍പോട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ വീട് നശിച്ചു. അന്നിറങ്ങിയതാണ് സ്വന്തം ഭൂമിയില്‍ നിന്ന്. പകരം ഭൂമിയും വീടും നല്‍കുമെന്ന പറഞ്ഞെങ്കിലും ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല

Read more at: സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്, ജാഗ്രതാ നിര്‍ദേശം...

ഈ മഴക്കാലത്ത് എവിടെ കഴിയുമെന്ന് ചോദ്യത്തിന് ഇവര്‍ക്കാര്‍ക്കും ഉത്തരമില്ല. ചെമ്പുകടവ് സ്വദേശിയായ കുഞ്ഞിക്കോയയുടെ ദുരിതം ഇങ്ങനെ. രണ്ട് പ്രളയകാലത്തും കൃഷി നശിച്ചു. വീട്ടില്‍ വെള്ളവും കയറി. എന്നിട്ടും സഹായിക്കേണ്ടവര്‍ മുഖംതിരിച്ചിരിക്കുന്നു. ജില്ലയില്‍ കഴിഞ്ഞ പ്രളയത്തില്‍ വീടും കൃഷിയും നശിച്ച 3000-ത്തിലധികം ആളുകള്‍ക്കാണ് സര്‍ക്കാര്‍ സഹായങ്ങളോന്നും ലഭിക്കാത്തത്. 

ഇക്കൂട്ടത്തില്‍ 1800ലധികം കര്‍ഷകരുമുണ്ട്. വാരാനിരിക്കുന്ന മഴക്കാലത്തും  നാശമുണ്ടാകുമെന്നറിഞ്ഞതോടെ ഇവരില്‍ പലരും കൃഷിയിറക്കിയിട്ടില്ല. ഇനിയോരു മഹാപ്രളയം കൂടിയെത്തിയാല്‍ എവിടെ പോകുമെന്നാണ് ഇവരുടെയോക്കെ ചോദ്യം. അതെസമയം പ്രളയബാധിതരെന്ന് കണ്ടെത്തിയവര്‍ക്ക് സര്‍ക്കാര്‍ സഹായം രണ്ടാഴ്ച്ചക്കുള്ളില്‍ ലഭ്യമാക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios