എ കെ ആന്റണി മാറുമ്പോള്‍ പകരം ആരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോണ്‍ഗ്രസിനു മുന്നിലെ വെല്ലുവിളി.
ദില്ലി: ഇനി രാജ്യസഭയിലേക്ക് (Rajyasabha) മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി (AK Antony). മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് (Sonia Gandhi) നന്ദിയുണ്ടെന്നും ആന്റണി അറിയിച്ചു. ആന്റണിക്ക് പകരക്കാരനെ കണ്ടെത്താന്‍ കെപിസിസി ശ്രമം തുടങ്ങി. എ കെ ആന്റണി മാറുമ്പോള്‍ പകരം ആരെന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോണ്‍ഗ്രസിനു മുന്നിലെ വെല്ലുവിളി.
മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടത് ചേരി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ ചെറിയാന്‍ ഫിലിപ്പ്, വി ടി ബല്‍റാം തുടങ്ങിയ പേരുകള്‍ സജീവമാണ്. കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും.
മാര്‍ച്ച് 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെടെ 13 പേര്‍ കാലാവധി പൂര്‍ത്തിയാക്കി ഒഴിയുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് എംപിമാരെ തെരഞ്ഞെടുക്കും. കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി അവസാനിക്കും.
ഗോവ ആവര്‍ത്തിക്കാതിരിക്കാന്‍ മിഷന്‍ എംഎല്‍എ; കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസിന്റെ തന്ത്രം
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ എംഎല്‍എമാരുടെ കൂറുമാറ്റം തടയാന്‍ മിഷന്‍ എംഎല്‍എ പദ്ധതിയുമായി കോണ്‍ഗ്രസ്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഗോവ, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളാണ് എംല്‍എമാരുടെ കൂറുമാറ്റം കാരണം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. ഇത്തവണ അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ അരയും തലയും മുറുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കൂറുമാറ്റം തടയാനായി പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലേക്ക് ഉന്നത കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് അയച്ചു. എംഎല്‍എമാരുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും തൂക്കുസഭകള്‍ ഉണ്ടായാല്‍വേഗത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാനുമാണ് കേന്ദ്ര നേതാക്കളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നു. ഗോവയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പാര്‍ട്ടിക്ക് അധികാരം പിടിക്കാനായില്ല. 40ല്‍ 17 സീറ്റും കോണ്‍ഗ്രസ് നേടിയെങ്കിലും 13 സീറ്റുകള്‍ നേടിയ ബിജെപി ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം പിടിച്ചെടുത്തു. രണ്ട് വര്‍ഷത്തിന് ശേഷം, 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറി. പ്രതിപക്ഷ നേതാവ് ബാബു കാവ്ലേക്കറെ ബിജെപി ഉപമുഖ്യമന്ത്രിയാക്കി.
ഗോവയില്‍ കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ മത്സരം കടുത്ത സ്ഥിതിക്ക് എംഎല്‍എമാരെ പിടിച്ചു നിര്‍ത്താന്‍ ഇത് മതിയാകില്ലെന്നാണ് നേതൃത്വത്തിന്റെ ബോധ്യം. ഗോവ്ക്ക് പുറമെ പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് 'മിഷന്‍ എംഎല്‍എ' സജീവമാക്കി. ഗോവയൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും രണ്ടിടത്തെങ്കിലും വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. വിമത ഭീഷണി നേരിടുന്ന രാജസ്ഥാനിലും എംഎല്‍എമാരെ വരുതിയിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്. റഷ്യ, യുക്രൈന്‍, ഹിന്ദുസേന, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ്, മിഷന്‍ എംഎല്‍എ, എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
