Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ല, വലിയ ഉത്തരവാദിത്തം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി

 പാർട്ടി ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്തം  നിർവഹിക്കുന്നതിലാണ് ശ്രദ്ധയെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍

not ready to contest loksabha elections, says jose k mani
Author
First Published Oct 22, 2023, 2:48 PM IST

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കി.സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവഹിക്കുന്നതിലാണ് ശ്രദ്ധ എന്നുംഅദ്ദേഹം കോട്ടയത്ത് പറഞ്ഞു.കോട്ടയം ലോക്സഭ സീറ്റിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇരു മുന്നണികളിലും കക്ഷികള്‍ തമ്മില്‍ അനൗദ്യോഗിക ആശയവിനമയം നടക്കുന്നുണ്ട്.

ജോസ് കെ മാണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തോമസ് ചാഴിക്കാടന് ഒരു തവണ കൂടി അവസരം നല്‍കുമോയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റ് നോക്കുകയാണ്. യുഡിഎഫിലാകട്ടെ കോണ്‍ഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ട്. അതേ സമയം ജോസഫ് ഗ്രൂപ്പിന് സീറ്റ് കൊടുക്കണമെന്നും പിജെ ജോസഫ് മത്സരിക്കണമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ആവശ്യമുയരുന്നുണ്ട്.

എറണാകുളം ലോക്‌സഭാ മണ്ഡലം പിടിക്കാൻ തലപുകച്ച് സിപിഎം; മത്സരിക്കാനില്ലെന്ന് കെവി തോമസ് 

സുനിൽ കനഗോലു റിപ്പോർട്ട് നൽകിയിട്ടില്ല, മുസ്ലിം ലീഗിന് മൂന്നാം ലോക്സഭാ സീറ്റിന് 100% അർഹത: എംകെ രാഘവൻ എംപി

 

Follow Us:
Download App:
  • android
  • ios