Asianet News MalayalamAsianet News Malayalam

'ബാസിതുമായി ബന്ധമില്ല, സംഘടനയുടെ പേര് പറഞ്ഞ് എത്തിയതിനാൽ താമസിപ്പിച്ചു': വിആർ സുനിൽകുമാർ

മുറിയിൽ ആർസിസി രോഗികൾ ഉൾപ്പടെയുള്ളവർ വന്നു പോവുന്നുണ്ട്. ബാസിതിനെ പിഎ ക്ക് നേരിട്ട് ബന്ധമില്ല. സംഘടനയുടെ പേര് പറഞ്ഞ് എത്തിയതിനാലാണ് താമസിപ്പിച്ചത്. ഇതൊരു പാഠമായി കണ്ട് ജാഗ്രത പുലർത്തും. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും വിആർ  സുനിൽകുമാർ പറഞ്ഞു.

Not relation to Basit, came with the name of the party and accommodated VR Sunilkumar mla fvv
Author
First Published Oct 15, 2023, 12:41 PM IST

തൃശൂർ: നിയമനക്കോഴ കേസിലെ പ്രതിയായ ബാസിതിന് ഹോസ്റ്റലിൽ താമസിക്കാൻ ഇടം കെടുത്ത സംഭവത്തിൽ പ്രതികരണവുമായി വിആർ സുനിൽകുമാർ എംഎൽഎ. ബാസിതുമായി നേരിട്ട് ബന്ധമില്ല. പാർട്ടി പ്രവർത്തകർ വന്നു താമസിക്കുന്ന ഇടമാണ് എന്റെ മുറി. ആരൊക്കെ വരുന്നു എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിആർ സുനിൽകുമാർ മാധ്യമങ്ങളോട് പറ‍ഞ്ഞു.

മുറിയിൽ ആർസിസി രോഗികൾ ഉൾപ്പടെയുള്ളവർ വന്നു പോവുന്നുണ്ട്. ബാസിതിനെ പിഎ ക്ക് നേരിട്ട് ബന്ധമില്ല. സംഘടനയുടെ പേര് പറഞ്ഞ് എത്തിയതിനാലാണ് താമസിപ്പിച്ചത്. ഇതൊരു പാഠമായി കണ്ട് ജാഗ്രത പുലർത്തും. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും വിആർ സുനിൽകുമാർ പറഞ്ഞു.

മെഡിക്കൽ ഓഫീസർ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പിഎയെ കാണാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബാസിത്ത് മലപ്പുറം സ്വദേശിയായ ഹരിദാസിനെ സെക്രട്ടറിയേറ്റിലെത്തിച്ചത്. ഏപ്രിൽ 10,11 തീയതികളിൽ തിരുവനന്തപുരത്ത് ഹരിദാസിനൊപ്പം എത്തിയപ്പോള്‍ താമസിച്ചത് കൊടുങ്ങല്ലൂർ എംഎൽഎയും സിപിഐ നേതാവുമായ സുനിൽ കുമാറിൻെറ മുറിയിലാണ്. എഐഎസ്എഫ് മുൻ നേതാവായ ബാസിത്തിനെ സംഘടാവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് പുറത്താക്കിയിരുന്നു. എന്നാൽ പഴയ ഒരു സുഹൃത്ത് വഴിയാണ് മുറി തരപ്പെടുത്തിയതെന്നാണ് ബാസിത്ത് പൊലിസിന് നൽകിയ മൊഴിയിട്ടുണ്ട്.

നിത്യ ചെലവിന് പോലും പണമില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി, പക്ഷേ കേരളീയത്തിന് അനുവദിച്ചത് 27 കോടി 12 ലക്ഷം 

ഹരിദാസിന്‍റെ  വിശ്വാസം കൂട്ടാൻ കൂടിയായിരുന്നു എംഎൽഎ ഹോസ്റ്റലിലെ താമസം. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ കയറാൻ കഴിയാതെയാണ് ഹരിദാസൻ തിരിച്ചു പോയത്. തലസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്ക് വരുന്നവരെ പാർട്ടി പ്രവർത്തകർ പരിചയപ്പെടുത്തിയാൽ മുറി നൽകുന്നത് പതിവാണെന്നും, ബാസിത്തിനെ അറിയില്ലെന്നും സുനിൽ കുമാർ എംഎൽഎ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. പണം നൽകിയിട്ടും നിയമനം നടക്കാതെ വന്നപ്പോഴാണ് ഹരിദാസൻ പരാതി ഉന്നയിക്കുന്നത്. പക്ഷെ കോഴ വാങ്ങി തട്ടിപ്പ് ആസൂത്രണം ചെയ്ത ബാസിത്ത് തന്നെ മന്ത്രിയുടെ പി.എ അഖിലിനെതിരെ ആരോപണം ഉന്നയിക്കാൻ ഹരിദാസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് കാരണമെന്തെന്നാണ് പൊലിസ് അന്വേഷിക്കുന്നത്. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios