ഏത് ജാതിയിൽ പെട്ടവർ ആയാലും പാവപ്പെട്ടവർക്ക് സംവരണം നൽകണം.സാമ്പത്തിക സംവരണം 90 ശതമാനം ആകുന്ന കാലം വരുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ 

ആലപ്പുഴ: ജാതി സംവരണം അവസാനിപ്പിക്കണം എന്നാവർത്തിച്ച് എൻഎസ്എസ് .സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നുവെന്ന് ജി സുകുമാരൻ നായർ കുറ്റപ്പെടുത്തി.ഏത് ജാതിയിൽ പെട്ടവർ ആയാലും പാവപ്പെട്ടവർക്ക് സംവരണം നൽകണം.ഇപ്പോൾ 10 ശതമാനം, സാമ്പത്തിക സംവരണം 90 ശതമാനം ആകുന്ന കാലം വരും.ഇപ്പോൾ സംവരണവിരോധികൾ എന്ന് വിളിക്കുന്നവർ ഭാവിയിൽ മാറ്റി പറയുമെന്നും സുകുമാരൻ നായർ പറഞ്ഞു.