യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും, ഇവരെത്തി ബസ് തടഞ്ഞുനിർത്തി രഞ്ജിത്തിനെ പിടികൂടുകയുമായിരുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ പീഡനശ്രമം. ഇന്നലെ രാത്രി 10 മണിക്ക് കാഞ്ഞിരംകുളം-പൂവാർ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്‌സിനോട് രഞ്ജിത്ത് പല തവണ മോശമായി പെരുമാറിയെന്നാണ് രഞ്ജിത്തിന്റെ പരാതി. യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും, ഇവരെത്തി ബസ് തടഞ്ഞുനിർത്തി രഞ്ജിത്തിനെ പിടികൂടുകയുമായിരുന്നു. പ്രതിയെ പിന്നീട് പൊലീസിന് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : വിഴിഞ്ഞത്ത് വിശ്വാസം ചൂഷണം ചെയ്ത് വൈദികർ കലാപാഹ്വാനം നടത്തി; രൂക്ഷ വിമർശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ