തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിൽ നിന്ന് ഐക്യകണ്ഠേന എന്ന പ്രയോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ഒ രാജഗോപാൽ രംഗത്ത്. പ്രമേയം പാസാക്കാൻ ചേര്‍ന്ന പ്രത്യേക നിയമസഭാ യോഗത്തിനെത്തിയ രാജഗോപാൽ പ്രമേയത്തെ എതിര്‍ക്കുകയോ പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ഏക ബിജെപി എംഎൽഎ ആയ ഒ രാജഗോപാൽ എതിര്‍പ്പ് രേഖപ്പെടുത്താൻ തയ്യാറാകാതെ  ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി അംഗീകരിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കാൻ നിയമസഭക്ക് കഴിഞ്ഞതും. 

തുടര്‍ന്ന് വായിക്കാം: പൗരത്വ പ്രമേയം : ഒ രാജഗോപാലിന് തെറ്റിയതെവിടെ ? വെട്ടിലായി ബിജെപി...

വലിയ എതിര്‍പ്പാണ് ഇതെ തുടര്‍ന്ന് ഒ രാജഗോപാലിനെതിരെ പാര്‍ട്ടിക്കകത്ത് ഉയര്‍ന്നത്. ഭൂരിപക്ഷമുള്ളതിനാൽ എതിര്‍ത്തിട്ട് കാര്യമെന്തെന്നായിരുന്നു അന്ന് നിലപാടെങ്കിൽ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഭേദഗതി നോട്ടീസ് നൽകാൻ ഇപ്പോൾ  ഒ രാജഗോപാൽ സന്നദ്ധനായതെന്നാണ് സൂചന. 

തുടര്‍ന്ന് വായിക്കാം: 'എന്തുകൊണ്ട് പൗരത്വ പ്രമേയത്തെ എതിർത്ത് കൈ പൊക്കിയില്ല', വിശദീകരിച്ച് ഒ രാജഗോപാൽ...