Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്കെതിരെ പ്രകോപന മുദ്രാവാക്യം; 500 ബിജെപിക്കാർക്കെതിരെ കേസ്, 3 അറസ്റ്റ്

സത്യേഷ് ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി  കൊടുങ്ങല്ലൂരിൽ നടന്ന പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കുമെന്ന  മുദ്രാവാക്യം വിളിയുയർന്നത്.

on provocative slogan against chief minister  pinarayi vijayan Police case against 500 bjp workers
Author
Thrissur, First Published Jan 8, 2022, 2:52 PM IST

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 500 ഓളം  ബിജെപി പ്രവർത്തകർക്കെതിരെ (BJP Workers) പൊലീസ് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് (Arrest) ചെയ്തെന്നും പൊലീസ് അറിയിച്ചു.

സത്യേഷ് ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി  കൊടുങ്ങല്ലൂരിൽ നടന്ന പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കുമെന്ന  മുദ്രാവാക്യം വിളിയുയർന്നത്. ഇതിൻ്റെ  ദൃശ്യങ്ങൾ ബിജെപിയുടെ സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഫെയ്സ് ബുക്ക് പേജിലൂടെ പങ്കിട്ടിരുന്നു. തുടർന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ബിജെപി പ്രവർത്തകർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിവാദമായതോടെ കേസിൽ ഇതുമായി ബസപ്പെട്ട വകുപ്പുകൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Also Read : 'അമേരിക്കയിൽ തന്നെ ചികിത്സിക്കണം, പക്ഷേ..' ; പിണറായിയോട് ചോദ്യങ്ങളുമായി ശോഭ സുരേന്ദ്രൻ

Also Read : ഉദ്ദവ് താക്കറെയുടെ ഭാര്യയെ 'മറാത്തി റാബ്രി ദേവി' എന്ന് വിളിച്ചു, ബി ജെ പി നേതാവ് അറസ്റ്റില്‍

 

Follow Us:
Download App:
  • android
  • ios