കോഴിക്കോട് ചേവായൂരിൽ സർക്കാർ കെട്ടിടത്തിൽ ഓണാഘോഷം സംഘടിപ്പിച്ച് ഡ്രൈവിംഗ് സ്കൂളുകാർ.

കോഴിക്കോട്: സർക്കാർ കെട്ടിടത്തിൽ ഓണാഘോഷം സംഘടിപ്പിച്ച് ഡ്രൈവിംഗ് സ്കൂളുകള്‍. കോഴിക്കോട് ചേവായൂരിലെ മോട്ടോർ വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനിൽ ഇന്നലെയായിരുന്നു ഓണാഘോഷം. ചേവായൂരിലെ ഡ്രൈവിംഗ് സ്കൂൾ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ പങ്കെടുക്കാനായി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുമെത്തിയിരുന്നു. ചടങ്ങിൽ വച്ച് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളില്‍ നിന്ന് ഉപഹാരങ്ങൾ സ്വീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡ്രൈവിംഗ് സ്കൂളില്‍ കൃത്യമായ പരിശോധന നടത്താത്തതിനെത്തുടര്‍ന്ന് അടുത്തിടെ മെമോ കിട്ടിയ ഉദ്യോഗസ്ഥനും ചടങ്ങില്‍ പങ്കെടുത്തതായും വിവരമുണ്ട്. ഗതാഗത വകുപ്പിന് കീഴിലുളള കെട്ടിടത്തില്‍ സ്വകാര്യ സംഘടനയ്ക്ക് ഓണാഘോഷം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് ഗതാഗത വകുപ്പില്‍ നിന്നുളള വിവരം.

ഓണാഘോഷം സർക്കാർ കെട്ടിടത്തിൽ നടത്തി ഡ്രൈവിംഗ് സ്കൂളുകൾ; കോഴിക്കോട് ചേവായൂരിലാണ് സംഭവം