ഒരു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സ്കൂളിലെ മറ്റു വിദ്യാർത്ഥികളേയും അധ്യാപകരേയും പരിശോധനയ്ക്ക് വിധേയരാക്കിയത്.
മലപ്പുറം: മാറഞ്ചേരി ഗവൺമെന്‍റ് സ്കൂളിൽ അധ്യാപകർക്കും കുട്ടികൾക്കും കൊവിഡ്. 34 അധ്യാപകര്‍ക്കും 116 വിദ്യാർത്ഥികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 684 പേരെയാണ് പരിശോധിച്ചത്. മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
