ചെറുവള്ളം തകര്‍ന്നാണ് അപകടം ഉണ്ടായത്. പുഞ്ചക്കാട് സ്വദേശി എബ്രഹാമിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കണ്ണൂര്‍: കണ്ണൂര്‍ പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി ആന്‍റണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒമ്പത് പേരുമായി മീന്‍ പിടിക്കാന്‍ പോയ ഫൈബര്‍ ബോട്ട് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. തിരികെ എത്തുമ്പോള്‍ അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ആറുപേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്നലെ രാത്രി മീന്‍ പിടിക്കാന്‍ പോയ രണ്ടുപേരില്‍ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ചെറുവള്ളം തകര്‍ന്നാണ് അപകടം ഉണ്ടായത്. പുഞ്ചക്കാട് സ്വദേശി എബ്രഹാമിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News l Malayalam News