ആറളം ഫാമിലാണ് കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളിയായ മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷാണ് (39) മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭംവം.
കണ്ണൂർ: കണ്ണൂരിൽ കാട്ടാനയുടെ (Wild Elephant) ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആറളം ഫാമിലാണ് കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളിയായ മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷാണ് (39) മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാർ. ഫാമിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 11 പേർ വന്യമൃഗ ആക്രമത്തിൽ കൊല്ലപ്പെട്ടിട്ടും വനംവകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
ഇന്ന് പുലർച്ചെയാണ് ആറളം ഫാം ഒന്നാം ബ്ലോക്കിൽ കള്ള് ചെത്താനെത്തിയ റിജേഷ് എന്ന നാൽപത് കാരൻ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. മട്ടന്നൂർ കൊളപ്പ സ്വദേശിയായ ഇയാൾ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്. ആറളം ഫാമിനകത്ത് അൻപതിലേറെ ആനകൾ സ്ഥിരമായി തമ്പടിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ വന്യമൃഗ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടിട്ടും സർക്കാർ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് കാട്ടി നാട്ടുകാർ പ്രതിഷേധിച്ചു. പ്രശ്ന പരിഹാരത്തിന് നടപടി ഉണ്ടാകുന്നില്ലെങ്കിൽ റിജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. തുടർന്ന് ജനപ്രതിനിധികൾ ഇടപെട്ട് ചർച്ച നടത്തി മൃദദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ടെറിറ്റോറിയൽ ഡിഎഫ്ഒ കാർത്തിക് ഐഫ്എസ്, ആറളം വൈൽഡ് ലൈഫ് വാർഡൻ സന്തോഷ് എന്നിവരെ നാട്ടുകാർ തടഞ്ഞുവച്ചു. ഫാമിൽ ആനമതിൽ സ്ഥാപിക്കണമെന്ന ആവശ്യം നടപ്പാക്കാത്തതിനെതിരെയാണ് പ്രതിഷേധം.
Also Read : മലപ്പുറത്ത് ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നു
Also Read : ആനക്കലിയില്‍ തീരുന്ന ആദിവാസി സ്വപ്‌നങ്ങള്‍, പൊലിഞ്ഞത് 20 ഓളം ജീവനുകൾ
Also Read : കര്‍ഷകര്‍ തുരത്തിയോടിച്ച കാട്ടാനകള്‍ കനാലില്‍ കുടുങ്ങി; പുലിവാല് പിടിച്ച് വനംവകുപ്പ്
Also Read : ഗ്രില്ല് തകര്‍ത്തു, വാതിലില്‍ ഇടിച്ചു; പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷന്‍ വിറപ്പിച്ച് കാട്ടാനക്കൂട്ടം
