കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി (32) യാണ് അറസ്റ്റിലായത്. ഇയാളെ വെള്ളിയാഴ്ച രാത്രി വയനാട്ടിൽ നിന്ന് ബാലുശേരി എസ്.ഐ പി.അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്

കോഴിക്കോട്: നന്മണ്ടയിലെ (nanmanda)സിനിമാ നിർമാതാവ് (film producer)വിൽസനെ (wilson)വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ മൂന്നാമനും പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി (32) യാണ് അറസ്റ്റിലായത്. ഇയാളെ വെള്ളിയാഴ്ച രാത്രി വയനാട്ടിൽ നിന്ന് ബാലുശേരി എസ്.ഐ പി.അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കേസിൽ മുക്കം ചെറുവാടി ചത്തടിക മുനീർ (38), ഓമശേരി പുത്തൂര് കരുമ്പാരു കുഴിയിൽ ഷാഫി (32) എന്നീ രണ്ടു പ്രതികളെ സംഭവ ദിവസം തന്നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. മുഹമ്മദ് ഷാഫി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. 

ഫെബ്രുവരി 27 നായിരുന്നു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രാത്രി ഒമ്പതോടെ മൂന്നു പ്രതികളും നന്മണ്ടയിലെ വിൽസന്റെ വീട്ടിലെത്തിയത്. സാമ്പത്തിക ഇടപാട് പ്രശ്നം കോടതിയിലെത്തുകയും വിധി വിൽസന് പ്രതികൂലമാകുകയും ചെയ്തു. ആമീനും പൊലിസുമെത്തി വിൽസന്റെ വീട്ടിലെ എല്ലാ വസ്തുതകളും പുറത്തെത്തിച്ച് വീട് പൂട്ടിയിരുന്നു. നിസ്സഹായരായി വിൽസനും ഭാര്യയും വിദ്യാർഥികളായ രണ്ടുമക്കളും രാത്രി വീടിന്റെ പുറത്ത് ഇരിക്കുമ്പോഴാണ് മൂന്നു പ്രതികളും വിൽസന്റെ കുടുംബത്തിനു നേരെ വെടിവെപ്പ് നടത്തിയത്. കൊലപാതക ശ്രമത്തിനും തോക്ക് ദുരുപയോഗം ചെയ്തതിനുമാണ് കേസ്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്. വായ്പയ്ക്ക് ഈടായി സ്ഥലമാണ് വില്‍സണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പ്രശ്നം കോടതിയിലെത്തുകയും കോടതി വിധി കഴിഞ്ഞ ദിവസം വില്‍സണ് എതിരെ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീടൊഴിഞ്ഞ് പോകാന്‍ സ്ഥലമില്ലാതിരുന്ന നിര്‍മ്മാതാവിനും കുടുംബത്തിനുമാണ് ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വന്നത്.

പഞ്ചായത്ത് ഓഫിസ് ജീവനക്കാതെ ആക്രമിച്ച സിപിഎം പ്രനർത്തകനെതിരെ കേസ്
മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു.ആലത്തിയൂർ സ്വദേശി വേലായുധനെതിരെയാണ് തിരൂർ പൊലീസ് കേസെടുത്തത്.

വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആൾ പിടിയിൽ

ഏറ്റുമാനൂർ പട്ടിത്താനത്ത് രാജീവ് ഗാന്ധി കോളനിയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. ഇതേ കൊളനിയിൽ തന്നെയുള്ള നവാസ് ആണ് പിടിയിലായത്. പൊലീസ് ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി കോളനി നിവാസികൾ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു