ഏത് പദ്ധതിയുടെ ആവശ്യത്തിനും കൗൺസിലർമാർക്ക് തന്നെ സമീപിക്കാമെന്നും കേന്ദ്ര സഹായം ലഭിക്കാൻ ഒന്നിച്ചുനിൽക്കണമെന്നും ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. ലോക്ഭവനിൽ കൗണ്‍സിലര്‍മാര്‍ക്ക് ഒരുക്കിയ വിരുന്നിൽ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാർക്ക് ലോക്ഭവനിൽ വിരുന്നൊരുക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. ബിജെപി, എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ചടങ്ങിനെത്തി. ഏത് പദ്ധതിയുടെ ആവശ്യത്തിനും കൗൺസിലർമാർക്ക് തന്നെ സമീപിക്കാമെന്നും കേന്ദ്ര സഹായം ലഭിക്കാൻ ഒന്നിച്ചുനിൽക്കണമെന്നും ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സമരങ്ങൾക്കായി പ്രത്യേക സ്ഥലം നിശ്ചയിക്കണം. സമരങ്ങള്‍ പൊതുജനത്തിന് ബുദ്ധിമുട്ടാവാതിരിക്കാൻ നടപടി വേണം. ഓരോ വർഷവും കൗണ്‍സിലര്‍മാര്‍ പ്രോഗ്രസ് കാർഡ് തയ്യാറാക്കണമെന്നും ഗവർണർ നിർദേശിച്ചു. പോസിറ്റീവ് കൂടിക്കാഴ്ചയായിരുന്നുവെന്ന് വിരുന്നിനുശേഷം മേയർ വി.വി. രാജേഷ് പറഞ്ഞു. ചുവപ്പ് വസ്ത്രമണിഞ്ഞാണ് ഭൂരിഭാഗം ഇടത് അംഗങ്ങളും എത്തിയത്. ആർ.ശ്രീലേഖ ഉൾപ്പെടെ ചില കൗൺസിലർമാർ സത്കാരച്ചടങ്ങിൽ പങ്കെടുത്തില്ല. ഇതാദ്യമായാണ് സംസ്ഥാന ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരെ കൂടിക്കാഴ്ചക്ക് വിളിച്ചത്.

YouTube video player