140 പേരെ കയറ്റാവുന്ന ഉല്ലാസ ബോട്ടില്‍ 170 പേരെയാണ് കയറ്റിയത്. മിനാര്‍ എന്ന ബോട്ടിലാണ് നിയമലംഘനം നടന്നത്. ബോട്ടിലെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നിയമലംഘനം നടത്തിയ ബോട്ട് പിടികൂടി. 140 പേരെ കയറ്റാവുന്ന ഉല്ലാസ ബോട്ടില്‍ 170 പേരെയാണ് കയറ്റിയത്. മിനാര്‍ എന്ന ബോട്ടിലാണ് നിയമലംഘനം നടന്നത്. ബോട്ടിലെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുവദിച്ചതിൽ കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയ രണ്ട് ബോട്ടുകൾ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

മലപ്പുറം താനൂർ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ബോട്ടുകളുടെ മരണക്കളി കൊച്ചിയിൽ പൊലീസ് പൊക്കിയത്. കൊച്ചിയിൽ സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് ചട്ടം ലംഘിച്ചതിന് പൊലീസ് പിടികൂടിയത്. അനുവദനീയമായതിലധികം ആളുകളെ കയറ്റി സെന്റ് മേരീസ് ബോട്ടാണ് സർവീസ് നടത്തിയത്. സംഭവത്തിൽ ബോട്ടുകളിലെ സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടേയും ലൈസൻസും ബോട്ടുകളുടെ പ്രവർത്തനാനുമതിയും റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു. 

Read More : പതിമൂന്ന് പേരെ കയറ്റേണ്ട ബോട്ടിൽ നാൽപതിലധകം പേര്‍! മറൈൻ ഡ്രൈവിൽ രണ്ട് ബോട്ടുകൾ പൊലീസ് പിടികൂടി 

അതിനിടെ, താനൂരിൽ അപകടം ഉണ്ടാക്കിയ ബോട്ട് കുസാറ്റിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധിച്ചു. അനുവദിച്ചതിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് ബോട്ട് മറിയാൻ കാരണമെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം. വിശദ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും. ഉടമ നാസർ, സ്രാങ്ക് ദിനേശൻ ഉൾപ്പെടെ അഞ്ച് പേരെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചു.

YouTube video player