വയനാട്: പുത്തുമല ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് പാറക്കെട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാൻ ശ്രമം തുടങ്ങി. ഇനി പുത്തുമലയിൽ നിന്നും കണ്ടെത്തേണ്ടത് നാല് പേരേയാണ്.

പുത്തുമലയിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് മാത്രമാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. ദുരന്തമേഖലയിൽ നിന്ന് ആറ് കിലോമീറ്റർ മാറിയാണ് സൂചിപ്പാറ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ഈ മേഖലയിൽ നിന്ന് മൃതദേഹങ്ങള്‍  കിട്ടിയിരുന്നു.

പുത്തുമലയില്‍ അപകടത്തില്‍പ്പെട്ടവര്‍ മലവെള്ളപ്പാച്ചിലില്‍ സൂചിപ്പാറയില്‍ എത്തിയേക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് തെരച്ചില്‍ ഇങ്ങോട്ട് മാറ്റിയത്. പുത്തുമലയിൽ ഭൂഗർഭ റഡാർ ഉപയോഗിച്ച് ഇന്നലെ നടത്തിയ തെരച്ചിൽ വിജയിച്ചിരുന്നില്ല.