കൽപ്പറ്റ: വയനാട്ടിൽ ആശുപത്രിയിൽ മരിച്ച ആദിവാസി വൃദ്ധന് കൊവിഡ് സ്ഥിരീകരിച്ചു. തരുവണ പള്ളിയാൽ കോളനിയിലെ മലായി (100) ക്കാണ് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ശരീരവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു. രക്തസ്രാവത്തെ തുടർന്ന് ഇന്ന് വീണ്ടും ആശുപത്രിയിൽ   പ്രവേശിപ്പിക്കുകയും ഉച്ചയോടെ മരിക്കുകയുമായിരുന്നു. തുടർന്ന്  നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.