പരിയാരത്ത് നടത്തിയ ആന്റിജൻ പരിശോധയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പരിശോധനകൾക്കായി സ്രവം ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചു.

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കരൾ രോഗത്തിന് ചികിത്സയിലായിരുന്ന ഇരിക്കുർ സ്വദേശി യശോദയാണ് മരിച്ചത്. പരിയാരത്ത് നടത്തിയ ആന്റിജൻ പരിശോധയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പരിശോധനകൾക്കായി സ്രവം ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അത് സമയം കോഴിക്കോടും കാസർകോടും ഇന്ന് ഓരോ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് മരിച്ച കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി ഹൃദ്രോഗിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം ആദ്യം ചികിത്സയ്ക്കെത്തിയ കക്കട്ടിലിലെ കരുണ ക്ലിനിക്ക് അടച്ചു. മുഴുവൻ ജീവനക്കാർക്കും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. 

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാറും കൊവിഡ് ബാധിതനായാണ് മരിച്ചത്. വൃക്കരോഗിയായിരുന്ന ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. കാസർകോട് ജില്ലയിൽ 15 ദിവസത്തിനുള്ളിൽ നടക്കുന്ന പതിനൊന്നാമത്തെ മരണമാണിത്