ഇന്ന് രാവിലെ ആറിന് പുറക്കാട് എസ്എന്‍എം സ്കൂളിന് മുന്നിലായിരുന്നു അപകടം.അച്ഛനും അമ്മയും മകനും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ആലപ്പുഴ: ആലപ്പുഴ പുറക്കാട് വാഹനാപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിനി വിനീത (36) ആണ് മരിച്ചത്. വിനീതയുടെ ഭർത്താവ് പുറക്കാട് സ്വദേശി സുദേവ് മകൻ ആദി ദേവും അപകടത്തിൽ മരിച്ചിരുന്നു. ഇന്ന് രാവിലെ ആറിന് പുറക്കാട് എസ്എന്‍എം സ്കൂളിന് മുന്നിലായിരുന്നു അപകടം. അച്ഛനും അമ്മയും മകനും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ദേശീയ പാതയിൽ പുറക്കാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. സൈക്കിളിൽ തട്ടി ബൈക്ക് റോഡിലേക്ക് വീണപ്പോൾ എതിരെ വന്ന ടോറസിടിച്ചാണ് അപകടമുണ്ടായത്. സുദേവ് അപകട സ്ഥലത്തു വെച്ചും ആദി ദേവ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. സുദേവിന്‍റെ ഭാര്യ വിനീതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ രാത്രി ഒമ്പതോടെയാണ് വിനീതയുടെ മരണം സംഭവിച്ചത്.

വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു, അമ്മക്ക് ​ഗുരുതര പരിക്ക്; ബൈക്ക് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews