ഹൃദ്രോഗ ബാധിതന്‍ കൂടിയയായ ക്ലീറ്റസ് ഇന്നലെ പുലര്‍ച്ചെ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര വടകോട് സ്വദേശി ക്ലീറ്റസിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 71 വയസായിരുന്നു. ഹൃദ്രോഗ ബാധിതന്‍ കൂടിയയായ ക്ലീറ്റസ് ഇന്നലെ പുലര്‍ച്ചെ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. തൈക്കാട് കവാടത്തില്‍ മൃതദേഹം സംസ്‍കരിച്ചു. ഇതോടെ ഇന്നുമാത്രം എട്ട് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 

ബണ്ട് കോളനിയിൽ ഇന്ന് മാത്രം 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്പി വൈ സുരേഷ് ഉൾപ്പെടെ 10 പൊലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.