ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചക്കിമാലി കോഴിപ്പുറത്ത് ബിജു സഹോദരൻ ബിനു എന്നിവരെ കുളമാവ്  അണക്കെട്ടിൽ കാണാതായത്.  

ഇടുക്കി: കുളമാവ് അണക്കെട്ടിൽ മീൻ പിടിക്കാൻ പോയി കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചക്കിമാലി കോഴിപ്പുറത്ത് ബിജുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വേങ്ങാനം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചക്കിമാലി കോഴിപ്പുറത്ത് ബിജു സഹോദരൻ ബിനു എന്നിവരെ കുളമാവ് അണക്കെട്ടിൽ കാണാതായത്. 

പുലർച്ചെ മീൻവല അഴിക്കാൻ പോയ ഇരുവരും വൈകുന്നേരം ആയിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ഡാമിൽ എന്‍ഡിആര്‍എഫ് സംഘവും ഫയർ ഫോഴ്‌സ് സ്‌കൂബ ടീമും തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാണാതായി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.