കൊല്ലം: കൊല്ലം അഞ്ചലിൽ കനാലിൽ കുളിക്കാനിറങ്ങവേ രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ടു. ഒരു യുവാവ് മരിച്ചു. മറ്റൊരാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം പുല്ലിച്ചിറ അക്ഷയ ഭവനിൽ അക്ഷയ് (18) ആണ് മരിച്ചത്.  പ്ലസ് ടു വിദ്യാർത്ഥി ആണ് മരിച്ച അക്ഷയ്.