ഏഴര കിലോ മീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ക്കായി ഒരു പഠന കേന്ദ്രം ഒരുക്കിയിട്ടുണ്ട്. പക്ഷെ പ്രതിസന്ധികള്‍ ഏറെയാണ്. 

പത്തനംതിട്ട: സംസ്ഥാനത്ത് പുതിയ അധ്യായന വര്‍ഷം തുടങ്ങിയിട്ടും ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറത്താണ് ചെങ്ങറ സമര ഭൂമിയിലെ കുട്ടികള്‍. 185 കുട്ടികളുള്ള ചെങ്ങറയില്‍ വൈദ്യുതിയും മൊബൈല്‍ നെറ്റ്‌വര്‍ക്കുമില്ലാത്തതാണ് പ്രതിസന്ധി. സോളാര്‍ ഉപയോഗിച്ചുള്ള താത്കാലിക സംവിധാനങ്ങളും പ്രയോജനപ്പെടുന്നില്ല. 

പഠിക്കാന്‍ വേണ്ടിയാണ് കാടും അരുവിയും കടന്നുള്ള ഈ കുട്ടികളുടെ യാത്ര. നല്ല വഴി പോലും ഇല്ല ചെങ്ങറ സമര ഭൂമിയില്‍. ഏഴര കിലോ മീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ക്കായി ഒരു പഠന കേന്ദ്രം ഒരുക്കിയിട്ടുണ്ട്. പക്ഷെ പ്രതിസന്ധികള്‍ ഏറെയാണ്. വര്‍ഷങ്ങളായി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വൈദ്യുതി ഒരു പ്രശ്‌നമായിരുന്നില്ല. പക്ഷെ കഴിഞ്ഞ കൊല്ലം മുതല്‍ ഇങ്ങനെ ഒക്കെയാണ് കാര്യങ്ങള്‍. കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ മുതല്‍ ഉയരുന്നതാണ് പരാതികള്‍. ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona