Asianet News MalayalamAsianet News Malayalam

ഓൺലൈൻ ക്ലാസിൽ ബിജെപിയെ പ്രോ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചു; അസിസ്റ്റന്റ് പ്രഫസർക്ക് സസ്‌പെൻഷൻ

പ്രഫസർ ഗിൽബർട്ട് സെബാസ്റ്റ്യനെയാണ്  സർവകലാശാല വിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഏപ്രിൽ 19ലെ ഓൺലൈൻ ക്ലാസിനിടെയാണ് സംഘടനകളെ ആക്ഷേപിച്ചു ഗിൽബർട്ട്  ക്ലാസെടുത്തത് എന്നാണ് പരാതി. 

online class the bjp was described as pro-fascist suspension for assistant professor
Author
Kasaragod, First Published May 17, 2021, 10:45 PM IST

കാസർകോട്: ഓൺലൈൻ ക്ലാസിൽ ബി ജെ പിയെയും ആർ എസ്എ സിനെയും പ്രോ ഫാസിസ്റ്റ്  എന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ  കാസർകോട്  കേരള-കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറെ  സസ്പെൻഡ് ചെയ്തു. പ്രഫസർ ഗിൽബർട്ട് സെബാസ്റ്റ്യനെയാണ്  സർവകലാശാല വിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഏപ്രിൽ 19ലെ ഓൺലൈൻ ക്ലാസിനിടെയാണ് സംഘടനകളെ ആക്ഷേപിച്ചു ഗിൽബർട്ട്  ക്ലാസെടുത്തത് എന്നാണ് പരാതി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios