Asianet News MalayalamAsianet News Malayalam

ഓൺലൈൻ വഴി ലക്ഷം രൂപ നഷ്ടമായോ? വിളിക്കാം 1930 ലേക്ക്, സ്പ്രീഡ് ട്രാക്ക് സംവിധാനമൊരുക്കി പൊലീസ്

വിവരം നൽകാൻ വൈകുന്തോറും തട്ടിപ്പുകാർ പണം പിൻവലിച്ച് രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ വേഗത്തിൽ വിവരം കൈമാറുകയാണ് അന്വേഷണത്തിന് നിർണായകുന്നതെന്ന് നോ‍ഡൽ ഓഫീസർ എസ്പി ഹരിശങ്കർ പറഞ്ഞു

Online fund fraud Speed track system Kerala Police kgn
Author
First Published Jul 17, 2023, 6:54 AM IST

തിരുവനന്തപുരം: ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പണം ഓൺലൈൻ വഴി നഷ്ടമായാൽ കണ്ടെത്താൻ സ്പീഡ് ട്രാക്കിങ് സിസ്റ്റം തുടങ്ങി പൊലീസ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചാൽ പണം തിരിച്ചുപിടിക്കാം. കോഴിക്കോട് എഐ വഴിയുളള തട്ടിപ്പ് കണ്ടെത്തിയതോടെയാണ് പൊലീസിന്‍റെ പുതിയ നീക്കം.

ഒരു ലക്ഷം രൂപക്ക് മുകളിൽ തട്ടിയെടുത്തതായി പരാതി ലഭിച്ചാൽ തട്ടിപ്പ് നടത്തിയ ആളുടെ അക്കൗണ്ട് മണിക്കൂറുകള്‍ക്കുളള കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയമിച്ചു. 1930 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമിൽ വിവരം ഉടൻ അറിയിച്ചാൽ, തട്ടിപ്പുകാരന്റെ അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കാനുള്ള സംവിധാനമാണ് ഒരിക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരുന്നുണ്ടെങ്കിലും വലിയ തട്ടിപ്പുകള്‍ കണ്ടെത്താനായാണ് സ്പീഡ് ട്രാക്കിംഗ് സംവിധാനം ഒരുക്കിയത്. 

വിവരം നൽകാൻ വൈകുന്തോറും തട്ടിപ്പുകാർ പണം പിൻവലിച്ച് രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ വേഗത്തിൽ വിവരം കൈമാറുകയാണ് അന്വേഷണത്തിന് നിർണായകുന്നതെന്ന് നോ‍ഡൽ ഓഫീസർ എസ്പി ഹരിശങ്കർ പറഞ്ഞു. വിദേശത്തേക്ക് പഠന വിസ നൽകാമെന്ന് വാഗ്ദനാനം ചെയ്കുള്ള തട്ടിപ്പുകളും വർദ്ധിക്കുന്നുണ്ട്. ഓണ്‍ ലൈൻവായ്പകള്‍ നൽകിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പൊലീസിന് മുന്നിലെത്തുന്ന മറ്റൊരു പരാതി. പരിചയമില്ലാത്തവർ അയക്കുന്ന ലിങ്കുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോ‍ഡ് ചെയ്താൽ തട്ടിപ്പിനുള്ള സാധ്യത വർദ്ധിക്കുന്നതായും പൊലിസ് മുന്നറിയിപ്പ് നൽകുന്നു.

വിദേശത്ത് നിന്നും ഉയർന്ന വിലക്കുള്ള സമ്മാനമെത്തിയിട്ടുണ്ട്, കസ്റ്റംസ് ക്ലിയറൻസിനായി പണം നൽണം. കോടികള്‍ ലോട്ടറിയിച്ചു, സമ്മാനതുക നൽകാൻ നികുതി അടക്കണം, ഇതുകൂടാതെ വാടസ് ആപ്പും മെസഞ്ചറും വീഡിയോ കോളുകള്‍ വഴി മോർഫ് ചെയ്ത നഗ്നവീഡിയോകള്‍ കാണിച്ചുമുള്ള തട്ടിപ്പ് തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. നൈജീരിയൻ സംഘങ്ങളും ഉത്തരേന്ത്യൻ ഹൈടെക് സംഘങ്ങളുമായിരുന്നു പല തട്ടിപ്പുകളും നടത്തിയത്. എന്നാൽ പൊലീസിന്റെ സംവിധാനങ്ങളെ പോലും അമ്പരപ്പിച്ചാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിഡിയോ കോള്‍ ചെയ്ത് കോഴിക്കോട് സ്വദേശിയുടെ 40000 രൂപ തട്ടിയെടുത്തത്. പണം കണ്ടെത്താനായെന്ന ആശ്വാസം പൊലീസുണ്ടെങ്കിലും ഈ സാധ്യത ഉപയോഗിച്ചു കൊണ്ട് തട്ടിപ്പ് തുടരാനുള്ള സാധ്യത പൊലീസ് മുന്നിൽ കാണുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios