Asianet News MalayalamAsianet News Malayalam

കോവിഡിൽ കേരളത്തിന് ആശ്വാസം, ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ, ആക്റ്റീവ് കേസുകൾ 3096 ആയി

കർണാടകയിൽ കോവിഡ് കേസുകൾ കൂടുന്നു.ഇന്നലെ 92 കേസുകൾ റിപ്പോർട്ട്‌ ചെയ്തു

only 32 new covid cases in kerala
Author
First Published Dec 26, 2023, 9:27 AM IST

ദില്ലി: കോവിഡിൽ കേരളത്തിന് ആശ്വാസം. കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം  കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെ 92 കേസുകൾ റിപ്പോർട്ട്‌ ചെയ്തു.

തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും 4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ ആണ് JN .1 കണ്ടെത്തിയത്.  ഇവരിൽ രണ്ടു പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആകെ 56 പേരുടെ സാമ്പിൾ ആണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തു ഇന്നലെ 11 പേർക്ക് കൂടി കൊവിഡ്സ്ഥിരീകരിച്ചു. ആകെ 139 രോഗികളാണ് ഇപ്പോൾ തമിഴ്നാട്ടിൽ ഉള്ളത് 

കേരള അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക

രാത്രിയില്‍ അധികമായി ഉറക്കം നഷ്ടപ്പെടുത്തിയാല്‍ ഈ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടാം

 
Latest Videos
Follow Us:
Download App:
  • android
  • ios