കരിയിൽ കുളിച്ച് നിൽക്കുന്നത് ആരാണ് എന്ന് എല്ലാവർക്കും അറിയാം. സ്വർണക്കൊള്ള സജീവ തെരഞ്ഞെടുപ്പ് വിഷയമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ബിജെപി-സിപിഎം ഡീൽ ആരോപണം തള്ളി കുമ്മനം രാജശേഖരൻ. സ്വർണ്ണക്കൊള്ള കേസ് ഉന്നയിക്കാൻ ആകെ അവകാശം ബിജെപിക്ക് മാത്രമാണ്. ബിജെപി സമരങ്ങൾ നടത്തിയിരുന്നു. അതേസയം ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ ഉന്നയിക്കില്ലെന്നും ആരെയും കരിവാരി തേക്കാൻ താല്പര്യം ഇല്ലെന്നുമുള്ള റാന്നി എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രസ്താവനയെയും അദ്ദേഹം തിരുത്തി. സ്വർണക്കൊള്ള സജീവ തെരഞ്ഞെടുപ്പ് വിഷയമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. റാന്നിയിലെ 20-20 സ്ഥാനാർഥി തോമസ് കെ സാമുവലിനോട് ഇക്കാര്യം നേരിട്ട് സംസാരിച്ചെന്നും കുമ്മനം പറഞ്ഞു. ശബരിമല സ്വർണകൊള്ള കേസ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാണ്. കരിയിൽ കുളിച്ച് നിൽക്കുന്നത് ആരാണ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.