Asianet News MalayalamAsianet News Malayalam

സിപിഎം-കോൺ​ഗ്രസ് കൂട്ടുകെട്ട് അനിവാര്യം; കോൺഗ്രസിൻ്റെ ശക്തി കുറഞ്ഞു എന്നത് യാഥാർത്ഥ്യമെന്നും ഉമ്മൻ‌‍ ചാണ്ടി

സോളാർ കേസ് എൽഡിഎഫ് സർക്കാർ അന്വേഷിക്കാത്തത്  ശരി തങ്ങളുടെ ഭാഗത്താണ് എന്ന ബോധ്യമുള്ളതിനാലാണ്. ബലാത്സം​ഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും ഉമ്മൻ ചാണ്ടി.

oomen chandy on cpm congress coalition plans
Author
Kottayam, First Published Nov 1, 2020, 1:55 PM IST

കോട്ടയം: സിപിഎം- കോൺ​ഗ്രസ് കൂട്ടുകെട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിവാര്യമാണെന്ന് ഉമ്മൻ ചാണ്ടി. ബിജെപിയെ എതിർക്കുക എന്നതാണ് പ്രധാനം. കോൺഗ്രസിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ കോൺഗ്രസിനെ ആരും എഴുതിത്തള്ളേണ്ട എന്നും അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ  സിപിഎം മാത്രമാണ് എതിർത്ത് നിന്നത്.  കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിലും ഇത് കണ്ടതാണ്. സിപിഎം സ്ഥാനാർത്ഥികളെ നിർത്തിയത്  കൊണ്ട് മാത്രം എട്ടോളം സീറ്റുകളിൽ ബിഹാറിൽ ബിജെപി വിരുദ്ധ  മുന്നണി തോറ്റു. ബിജെപിക്കെതിരെ മതേതരത്വ ശക്തികൾ ഒന്നിക്കണം.

സോളാർ കേസ് എൽഡിഎഫ് സർക്കാർ അന്വേഷിക്കാത്തത്  ശരി തങ്ങളുടെ ഭാഗത്താണ് എന്ന ബോധ്യമുള്ളതിനാലാണ്. ബലാത്സം​ഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

Follow Us:
Download App:
  • android
  • ios