Asianet News MalayalamAsianet News Malayalam

പാലാ ഉപതെരഞ്ഞെടുപ്പ്: പ്രശ്നങ്ങള്‍ കേരളാ കോണ്‍ഗ്രസ് എം തന്നെ പരിഹരിക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടി

കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. പാലാ അടക്കമുള്ള ആറ് മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍  യുഡിഎഫ് സജ്ജമായതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 

oomman chandy on kerala congress conflict about pala by election
Author
Kannur, First Published Aug 28, 2019, 9:25 AM IST

കണ്ണൂര്‍:  പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മിലുണ്ടായ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. പാലാ അടക്കമുള്ള ആറ് മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍  യുഡിഎഫ് സജ്ജമായതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാര്‍ത്ഥിയെച്ചൊല്ലി തര്‍ക്കം തുടരുന്ന കേരളാ കോണ്‍ഗ്രസ് എം വിഭാഗങ്ങളോട്, പരസ്പരം പോരടിച്ച് വിജയസാധ്യതക്ക് മങ്ങലേല്‍പ്പിക്കരുതെന്ന് യുഡിഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു, രണ്ടു ദിവസത്തിനകം പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്നത്തില്‍ സമവായമുണ്ടാക്കണമെന്നും തിങ്കളാഴ്ച യുഡിഎഫ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ക്കിടയില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് പി ജെ ജോസഫ് ചൊവ്വാഴ്ച വ്യക്തമാക്കി. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയാകും പാലായില്‍ യുഡിഎഫിനു വേണ്ടി മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios