അഭിനന്ദനെ വിട്ടയച്ച ഇമ്രാൻ ഖാന്റെ നല്ല മനസ്സിനും ഉമ്മൻചാണ്ടി നന്ദി പറഞ്ഞു.ഇന്ത്യയും പാകിസ്ഥാനും ഇടയിൽ വേഗം സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി ട്വീറ്റിൽ പറയുന്നു.
ദില്ലി: അഭിനന്ദൻ വർത്തമാനെ വിട്ടുകിട്ടാനായി നടത്തിയ ശ്രമങ്ങൾക്ക്, മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് നന്ദി പറഞ്ഞ് ഉമ്മൻചാണ്ടി. അഭിനന്ദനെ വിട്ടയച്ച ഇമ്രാൻ ഖാന്റെ നല്ല മനസ്സിനും ഉമ്മൻചാണ്ടി നന്ദി പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ഇടയിൽ വേഗം സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി ട്വീറ്റിൽ പറയുന്നു.
അതേ സമയം മൂന്ന് ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ഇന്ത്യയിലെത്തി. ഇന്ത്യൻ ജനത ഒറ്റക്കെട്ടായി അദ്ദേഹത്തെ സ്വീകരിച്ചു. വൈദ്യപരിശോധനകൾക്കായി അഭിനന്ദനെ ഇന്ന് ദില്ലിയിലെ എയിംസിൽ പ്രവേശിപ്പിക്കും. കാത്തിരിപ്പുകൾക്കൊടുവിൽ രാത്രി ഒൻപതേ കാലോടെയാണ് ആ ദൃശ്യങ്ങളെത്തി.
സായുധരായ പാക് റേഞ്ചമാരുടെ ഇടയിൽ അഭിനന്ദൻ വർത്തമാൻ. പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിലെ നയതന്ത്രപ്രതിനിധി ഡോ. ഫറേഹ ബുക്തി, എയർ അറ്റാഷെ ഗ്രൂപ്പ് ക്യാപ്റ്റൻ ജോയ് തോമസ് കുര്യൻ എന്നിവരും അഭിനന്ദനൊപ്പം ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ അഞ്ച് മിനിറ്റ് നീണ്ടു. 9.20 ഓടെ പാക് റേഞ്ചേഴ്സ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി അഭിനന്ദൻ വർത്തമാനെ അതിർത്തി രക്ഷാ സേനയ്ക്ക് കൈമാറി.
