തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കർഷക നിയമത്തിനെതിരെ പ്രമേയം പസ്സാക്കാനാവാത്ത സാഹചര്യത്തിൽ കേന്ദ്ര നിയമം മറികടക്കാൻ സംസ്ഥാനത്ത് നിയമ നിർമാണം കൊണ്ടു വരണമെന്നു അവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. കൃഷി ഒരു സംസ്ഥാന വിഷയമാണ്. ഇക്കാര്യത്തിൽ പഞ്ചാബ്, ചത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടത്തിയ നിയമനിർമാണത്തിന്റെ ചുവട് പിടിച്ച് ജനുവരി എട്ടിന് ചേരുന്ന സഭാ സമ്മേളനത്തിൽ കേന്ദ്ര നിയമം മറികടക്കാൻ നിയമ നിർമാണം കൊണ്ടുവരണം. ഇക്കാര്യം അടിയന്തിര മന്ത്രിസഭ കൂടി തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് അവശ്യപ്പെട്ടു.