''ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണപ്രകാരമാണ് കേസന്വേഷണം മര്യാദയ്ക്ക് നടക്കാത്തത്. ഇവർ തമ്മിൽ കാര്യങ്ങൾ ഡീലാക്കാനും ബന്ധിപ്പിക്കാനും ദില്ലിയിൽ ഇടനിലക്കാരുണ്ട്'', വി ഡി സതീശൻ ആരോപിക്കുന്നു. 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുതുതായി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വളരെ ഗുരുതരമായ ആരോപണമാണ് ഇപ്പോഴുയർന്നിട്ടുള്ളതെന്നും, ഇതിൽ കാര്യമായ അന്വേഷണം തന്നെ നടക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. 

സ്വപ്ന പറഞ്ഞ കാര്യങ്ങൾ നേരത്തേ തന്നെ പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളതാണെന്നും, ഗുരുതരമായ ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ നിലവിൽ ആ സ്ഥാനത്ത് ഇരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ല എന്നും വി ഡി സതീശൻ പറയുന്നു. മുഖ്യമന്ത്രി രാജി വയ്ക്കണം. സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം. 

Read More: ബിരിയാണി ചെമ്പ് കൊണ്ട് മൂടിയാലും സത്യം പുറത്തു വരും; 'സ്വപ്നയുടെ വെളിപ്പെടുത്തലി'ല്‍ രമേശ് ചെന്നിത്തല

ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണ പ്രകാരമാണ് കേസ് അന്വേഷണം നടക്കാത്തതെന്ന ആരോപണവും വി ഡി സതീശൻ ഉന്നയിക്കുന്നു. ''ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണപ്രകാരമാണ് കേസന്വേഷണം മര്യാദയ്ക്ക് നടക്കാത്തത്. ഇവർ തമ്മിൽ കാര്യങ്ങൾ ഡീലാക്കാനും ബന്ധിപ്പിക്കാനും ദില്ലിയിൽ ഇടനിലക്കാരുണ്ട്'', വി ഡി സതീശൻ ആരോപിക്കുന്നു. 

വി ഡി സതീശന്‍റെ വാർത്താസമ്മേളനം:

YouTube video player

Read More: 'സന്തോഷ് ട്രോഫി ഫൈനലും പെരുന്നാളും ഒന്നിച്ച് വന്നിട്ടും വാപ്പ...', സ്വപ്നയുടെ മൊഴി തള്ളി ജലീൽ