തൃക്കാക്കരയിൽ വോട്ടര്‍ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ(V D Satheesan). കള്ള വോട്ടിന് ശ്രമമുണ്ടായാൽ അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥൻ പെൻഷൻ വാങ്ങില്ലെന്നും, അവരെ ജയലിലാക്കാൻ സുപ്രിം കോടതിവരെ  പോകുമെന്നു അദ്ദേഹം പറഞ്ഞു.

കൊച്ചി: തൃക്കാക്കരയിൽ വോട്ടര്‍ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ(V D Satheesan). കള്ള വോട്ടിന് ശ്രമമുണ്ടായാൽ അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥൻ പെൻഷൻ വാങ്ങില്ലെന്നും, അവരെ ജയലിലാക്കാൻ സുപ്രിം കോടതിവരെ പോകുമെന്നു അദ്ദേഹം പറഞ്ഞു. 

തൃക്കാക്കരയിലെ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ട്. ഒരു കാര്യം വ്യക്തമായി പറയാം, ഏതെങ്കിലും കള്ള വോട്ടിന് ശ്രമമുണ്ടായാൽ അതിന് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥൻ പെൻഷൻ വാങ്ങില്ല. അവരെ ജയിലിൽ അടക്കാൻ സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും പോകും. 

വോട്ടർ പട്ടിക സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ഗൗരവതരമായ ആരോപണം കൂടി യുഡിഎഫ് ഉന്നയിക്കുന്നു. കള്ളവോട്ട് ചെയ്യാനായി ഒരാളും തൃക്കാക്കരയിലേക്ക് വരേണ്ട. വന്നാൽ ജയിലിൽ പോകും.

സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന ലെനിൻ സെന്ററിലെ കട്ടിലിനടിയിൽ ക്യാമറ വച്ച വിരുതൻമാരാണ് എറണാകുളത്തെ സിപിഎം നേതാക്കൾ. എന്തും ചെയ്യാൻ മടിക്കാത്ത ഒരു സംഘം സിപിഎംൽ ഉണ്ട്.വ്യജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ രണ്ട് പേർ സിപിഎം ബന്ധമുള്ളവരാണ്. ശരിയായ അന്വേഷണം നടത്തിയാൽ വാദി പ്രതിയാകും. പിടി തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കും എന്നും സതീശൻ പറഞ്ഞു.

'നടിയെ ആക്രമിച്ച കേസ് രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ല'; പ്രതിപക്ഷത്തിന് കേസ് തെരഞ്ഞെടുപ്പ് ആയുധമല്ലെന്ന് വിഡി സതീശന്‍

നടിയെ ആക്രമിച്ച കേസ് രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ . കേസില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും പ്രതിപക്ഷത്തിന് കേസ് തെരഞ്ഞെടുപ്പ് ആയുധമല്ലെന്നും സതീശന്‍ പറഞ്ഞു. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നായിരുന്നു വിശ്വാസം. എന്നാല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റുകയും കോടതിയില്‍ പറഞ്ഞ പലകാര്യങ്ങളില്‍ നിന്നും പ്രോസിക്യൂഷന്‍ പിന്‍വാങ്ങുകയും ചെയ്തു. ധൃതിപിടിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കാനുള്ള ശ്രമം തുടങ്ങി. അപ്പഴും ഞങ്ങള്‍ പ്രതികരിച്ചില്ല. അതിജീവിത കോടതിയില്‍ പോയി സര്‍ക്കാരിനെതിരെ ഗുരതുരമായ ആരോപണം ഉന്നയിച്ചപ്പോഴാണ് അതിനെക്കുറിച്ച് അന്വേഷിക്കണം എന്ന് ഞങ്ങളാവശ്യപ്പെട്ടത്. ഇ പിജയരാജന്‍, ആന്‍റണി രാജു, എം എം മണി എന്നിവരെ കൊണ്ട് അതിജീവിതയ്ക്ക് എതിരെ സര്‍ക്കാര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി അവരെ വീണ്ടും അപമാനിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി.